ന്യൂഡൽഹി:ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും എതിരാളികൾ തമ്മിലുള്ള മത്സരത്തിന്റെ ചൂട് നഷ്ടപ്പെട്ടിരിക്കുന്നു.ഇത് തിരിച്ചു കൊണ്ട് വരേണ്ടതുണ്ട്.എന്നാൽ മാത്രമേ പണ്ടുള്ളതു പോലെ ക്രിക്കറ്റിനോട് ജനങ്ങൾക്ക് താല്പര്യം ഉണ്ടാകു.
എന്റെ ചെറുപ്പ കാലത്തു ഇമ്രാൻ ഖാൻ സുനിൽ ഗവാസ്കറിന് ബോൾ ചെയ്യുമ്പോൾ എങ്ങിനെ അത് ചെറുത്ത് നിൽക്കും എന്ന് വളരെ ആവേശത്തോടെ കാണുമായിരുന്നു.അപ്പോൾ ശത്രുക്കളെ മുട്ട് മടക്കാൻ അവർ സ്വയം മറന്നു കളിക്കുമായിരുന്നു.അത് കാണികളെ ആവേശം കൊള്ളിക്കും.അതൊക്കെയാണ് നമ്മുടെ ക്രിക്കറ്റിൽ നിന്നും നമുക്കു നഷ്ടമായിക്കൊണ്ടിരിക്കുന്നത്.
1980 മുതൽ 1990 വരെ വെസ്റ്റിൻഡീസ് അവരുടെ പ്രതാപം കാട്ടിയിരുന്നു.പിന്നീട് ഓസ്ട്രേലിയ ആയി.അവരുടെ മൂന്നോ നാലോ കളിക്കാർ മാത്രം നന്നായി കളിച്ചാൽ തന്നെ അവർ വിജയിക്കുമായിരുന്നു.അതൊക്കെയാണ് ഇന്ന് ക്രിക്കറ്റിൽ നിന്നും നഷ്ടപെട്ടിരിക്കുന്നത്.ഹിന്ദുസ്ഥാൻ ലീഡർഷിപ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു സച്ചിൻ പറഞ്ഞു.
എന്റെ വളർച്ചയ്ക്ക് ബിസിസിഐയും മുബൈ ക്രിക്കറ്റ് അസോസിയേഷനും ഒരുപാട് ക്യാമ്പുകളൊക്കെ സംഘടിപ്പിച്ച് എന്നെ പ്രോത്സാഹിപ്പിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
സച്ചിൻ തെണ്ടുൽക്കർ ഇന്ത്യക്കു വേണ്ടി 200 ടെസ്റ്റ് ക്രിക്കറ്റുകളും 463 ഏകദിന ക്രിക്കറ്റുകളും കളിച്ചിട്ടുണ്ട്.ഒരു ട്വന്റി ട്വന്റി മാച്ചിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു.