തിരുവനന്തപുരം : പൊലീസ് ആസ്ഥാനത്തെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് റിമാന്റില്‍ കഴിയുന്നവരുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. പൊലീസിന്റെ ആവശ്യം പരിഗണിച്ച കോടതി മഹിജ നടത്തിയ സമരത്തില്‍ ഗൂഢാലോചനാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പൊതുപ്രവര്‍ത്തകരില്‍ നാലുപേരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. എസ്‌യുസിഐ നേതാവ് ഷാജിര്‍ഖാന്‍, ഭാര്യ മിനി, ശ്രീകുമാര്‍, സ്വാമി ഹിമവല്‍ ഭദ്രാനന്ദ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയിരിക്കുന്നത്.
കെഎം ഷാജഹാനെ ഇന്നലെ സി-ഡിറ്റില്‍ നിന്ന് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. കേരളാ സര്‍വ്വീസ് റൂള്‍സ് പ്രകാരമാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നോട് വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണെന്ന് ഷാജഹാന്‍ നേരത്തെ ആരോപിച്ചിരുന്നു. ലാവലിന്‍ കേസുമായി മുന്നോട്ട് പോകുന്നതാണ് തന്നെ ദ്രോഹിക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. ഷാജഹാനെ ജയില്‍മോചിതനാക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ തങ്കമ്മ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തുകയാണ്,