തിരുവനന്തപുരം:സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകളും നിയന്ത്രണങ്ങളും തീരുമാനിക്കാനുള്ള അവലോകന യോഗം ഇന്ന് ചേരും.മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തിൽ ജില്ലാ കളക്ടര്‍മാരും പങ്കെടുക്കും.സംസ്ഥാനത്തെ നിലവിലെ കൊറോണ സാഹചര്യവും വിലയിരുത്തും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ചാകും ഓരോ മേഖലയിലെയും നിയന്ത്രണങ്ങള്‍ തീരുമാനിക്കുക. കൊവിഡ് വ്യാപനം കണക്കിലെടുത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കരുതെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.കഴിഞ്ഞ ദിവസങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണ്. 88 പ്രദേശങ്ങളില്‍ 18 ശതമാനത്തിനും മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ കഴിയില്ലെന്നാണ് ആരോഗ്യവകുപ്പിന്റെയും നിലപാട്. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കൊറോണ കേസുകളിൽ നല്ലൊരു ശതമാനവും കേരളത്തിലാണ്. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഇതേപടി തുടരാനാണ് സാദ്ധ്യത. സംസ്ഥാനത്തെ കൊറോണ സാഹചര്യവും ഇളവുകൾ സംബന്ധിച്ചും തീരുമാനമെടുക്കാൻ ഇന്നലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു. യോഗത്തിൽ നിയന്ത്രണങ്ങൾ നീട്ടാനാണ് തീരുമാനമെടുത്തത് എന്നാണ് റിപ്പോർട്ടുകൾ.സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് വടക്കൻ ജില്ലകളിലാണ്. അതിനാൽ വടക്കൻ ജില്ലകളിൽ പരിശോധനകൾ വർദ്ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.