Kerala, News

സംസ്ഥാനത്തെ കൊറോണ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ അവലോകന യോഗം ഇന്ന്

keralanews review meeting by chief minister to asses corona situation in the state today

തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ അവലോകന യോഗം ഇന്ന് ചേരും.വാരാന്ത്യ ലോക്ഡൗൺ പിൻവലിക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാവുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഓൺലൈനായി നടത്തിയ അവലോകന യോഗത്തിൽ ആരാധാനാലയങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ തീരുമാനമായിരുന്നു.എന്നാൽ ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ തുടരാൻ തീരുമാനിക്കുകയായിരുന്നു.കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യതയുണ്ട്. ഞായറാഴ്ച നിയന്ത്രണങ്ങൾ തുടരണമോ എന്നത് യോഗം ചർച്ച ചെയ്യും. ഞായറാഴ്ച നിയന്ത്രണളിൽ ഇളവിന് സാധ്യതയെന്നും കാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങൾ തുടരുമെന്നുമാണ് സൂചന. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് യോഗം ചേരുന്നത്. സംസ്ഥാനത്ത് അര ലക്ഷത്തിന് മുകളിൽ നിന്നിരുന്ന പ്രതിദിന രോഗ ബാധ 22,000 യിലേക്ക് കുറഞ്ഞിട്ടുണ്ട്പരിശോധിക്കുന്നത്തിൽ രണ്ടിൽ ഒരാൾ പോസിറ്റീവ് ആവുന്ന തീവ്ര വ്യാപനത്തിൽ നിന്ന് ടി പി ആർ 30 ന് താഴേയ്ക്കും എത്തി. ഇതോടെയാണ് കൂടുതൽ ഇളവുകൾ നൽകുന്ന കാര്യം സർക്കാർ പരിഗണിക്കുന്നത്. ഞായറാഴ്ചയിലെ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾക്ക് ഇളവുകൾ വേണമെന്ന് മത സമുദായിക സംഘടനകൾ അടക്കം ആവശ്യം ഉന്നയിച്ചിരുന്നു.അതേസമയം, ജില്ലാ അടിസ്ഥാനത്തിൽ കാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങൾ തുടരും. നിലവിൽ കൊല്ലം ജില്ലയാണ് കടുത്ത നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയിൽ ഉള്ളത്. കാസർഗോഡ് ജില്ല ഒരു വിഭാഗത്തിലും ഉൾപ്പെട്ടിട്ടില്ല. രോഗ വ്യാപന തോത് അനുസരിച്ചു ജില്ലകളെ പുനർക്രമീകരിക്കാനും അവലോകന യോഗത്തിൽ തീരുമാനമുണ്ടാകും.

Previous ArticleNext Article