
കർണാടക: പേ വിഷ ബാധയെ തുടർന്ന് ആശുപത്രി അധികൃതർ മരിച്ചെന്നു വിധി എഴുതിയ പതിനാറുകാരൻ തിരികെ ജീവിതത്തിലേക്ക്. കർണാടകയിലെ മന്ഗണ്ടി ഗ്രാമത്തിൽ നിന്നുള്ള കുമാർ മാറാടിയാണ് സംസ്കാരത്തിന് തൊട്ടുമുൻപുള്ള വിലാപയാത്രയ്ക്കിടെ പെട്ടെന്ന് ഉണർന്ന് എണീറ്റത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഹുബ്ബള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. നാലു ദിവസം മുൻപ് നായയുടെ കടിയേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന കുമാർ 18 നു രാത്രിയാണ് മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചത്. ശ്വാസകോശവും ഹൃദയവും നിലച്ചതായി വിധി എഴുതി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുകയായിരുന്നു.