Kerala, News

ആശങ്ക അകലുന്നു;നിരീക്ഷണത്തിൽ കഴിയുന്ന ആറുപേർക്കും നിപ ബാധയില്ലെന്ന് പരിശോധനാ ഫലം

keralanews result that the six under observation in the hospital have no nipah virus infection

കൊച്ചി: നിപ വൈറസ് ബാധയുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 6 പേര്‍ക്കും നിപ ബാധയില്ലെന്ന് പരിശോധനാ ഫലം.പൂനെ വൈറോളജി ഇന്‍സ്റ്റിറ്യുട്ടില്‍ നിന്നുള്ള ഫലം ലഭിച്ചതിനെ തുടര്‍ന്നാണ് വൈറസ് ബാധയില്ലെന്ന സ്ഥിരീകരണം വന്നത്. വിദ്യാര്‍ത്ഥിയോട് അടുത്തിടപെട്ട രണ്ട് പേരും രണ്ട് നേഴ്‌സുമാരും അടക്കം 6 പേരാണ്  പ്രത്യേക വാര്‍ഡില്‍ കഴിയുന്നത്.നിപയില്ലെന്ന് സ്ഥിരീകരിച്ച ആറ് പേരിൽ 3 പേർ രോഗിയെ പരിചരിച്ച നേഴ്സുമാരാണെന്നും ആശങ്കപ്പെടേണ്ട യാതൊന്നും ഇല്ലങ്കിലും മുൻകരുതൽ നടപടികൾ തുടരും. ഐസോലേഷനിലുള്ളവരെ ഇപ്പോൾ ആശുപത്രിയില്‍ നിന്നും ഡിസ് ചാർജ് ചെയ്യില്ലെന്നും മന്ത്രി അറിയിച്ചു.ആശങ്ക വേണ്ടെന്നും സ്ഥിതി നിയന്ത്രണ വിധേയം ആണെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ വര്‍ദ്ധനും പ്രതികരിച്ചു.കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങലെ കുറിച്ച് എല്ലാ ദിവസവും അവലോകനം നടത്തുന്നു എന്നും കേന്ദ്ര ആരോഗ്യ മന്ത്രി പറഞ്ഞു. അതേസമയം നിപ രോഗം സ്ഥീതികരിച്ച യുവാവിന്റെ ആരോഗ്യ നില അതേ നിലയില്‍ തുടരുകയാണ്. രോഗിയുമായി ഇതേവരെ 314 പേര്‍ ഇടപഴകിയിട്ടുള്ളതായിട്ടാണ് കണ്ടെത്തിയിട്ടുള്ളത്. അതില്‍ 149 പേരുമായി ആരോഗ്യവകുപ്പ് ബന്ധപ്പെട്ടു കഴിഞ്ഞു.ഇവരിൽ 55 പേരുടെ പൂര്‍ണവിവരങ്ങള്‍ ശേഖരിച്ച് നടപടികള്‍ ആരംഭിച്ചു. ഇവരില്‍ രോഗിയുമായി അടുത്ത് ബന്ധപ്പെട്ടിരുന്ന മൂന്നുപേരെ ഹൈ റിസ്ക് വിഭാഗത്തിലും 52 പേരെ ലോ റിസ്‌ക് വിഭാഗത്തിലും ഉൾപ്പെടുത്തി നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.

Previous ArticleNext Article