Kerala, News

ശനിയും ഞായറും സംസ്ഥാനത്ത് ലോക് ഡൗണിന് സമാനമായ നിയന്ത്രണം;നേരത്തെ നിശ്ചയിച്ച വിവാഹങ്ങള്‍ നടത്താം; ദീര്‍ഘദൂര യാത്ര പരമാവധി ഒഴിവാക്കണം

keralanews restrictions similar to lockdowns in the state on saturdays and sundays pre arranged weddings may be held long distance travel should be avoided

തിരുവനന്തപുരം: കോവിഡ് തീവ്രവ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് കര്‍ശനമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശനിയും ഞായറും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ആയിരിക്കും. അതു കഴിഞ്ഞ് എന്തു നിയന്ത്രണം വേണമെന്നു രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള യോഗത്തില്‍ തീരുമാനിക്കും.കൊറോണ അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്. പ്രധാനമന്ത്രിയുടെ യോഗത്തിൽ രോഗവ്യാപനത്തെ ചെറുക്കാൻ കേരളം സ്വീകരിക്കുന്ന നടപടികൾ അറിയിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.നാളെയും മറ്റെന്നാളും അവശ്യസർവ്വീസുകൾക്ക് മാത്രമേ അനുമതിയുള്ളൂ. രണ്ട് ദിവസവും വീട്ടിൽ തന്നെ നിൽക്കണം. നാളെയും മറ്റെന്നാളും അനാവശ്യയാത്രകൾ അനുവദിക്കില്ല. നേരത്തെ നിശ്ചയിച്ച പ്രകാരം വിവാഹമുൾപ്പെടെയുള്ള ചടങ്ങളുകൾ നടത്താം. അടച്ചിട്ട ഹാളുകളിൽ പരമാവധി 75പേർക്കും, തുറസ്സായ സ്ഥലങ്ങളിൽ 150 പേർക്കുമാത്രമായിരിക്കും പ്രവേശനം. മരണാനന്തര ചടങ്ങുകളിൽ പരമാവധി 50 പേർക്ക് പങ്കെടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.ദീർഘ ദൂരയാത്രകൾ പരമാവധി ഒഴിവാക്കണം. തീവണ്ടി, വിമാന സർവ്വീസുകൾ സാധാരണ പോലെ ഉണ്ടാകും. പോലീസ് പരിശോധനാ സമയത്ത് ബന്ധപ്പെട്ട രേഖകൾ കാണിക്കാം.ശനിയാഴ്ചത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് മാറ്റമില്ല.ഇതിനായി യാത്ര ചെയ്യുന്ന അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും യാത്രാനുമതി ലഭിക്കും. വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ എത്തിക്കുന്ന മാതാപിതാക്കള്‍ ഉടന്‍ തിരിച്ചു മടങ്ങണം. പരീക്ഷ കഴിഞ്ഞു മാത്രമേ തിരിച്ചെത്താവൂ. സ്‌കൂള്‍ പരിസരത്ത് കൂട്ടംകൂടി നില്‍ക്കരുത്. സാമൂഹിക അകലം പാലിക്കണം. യാത്രാ സൗകര്യത്തിന് വേണ്ട ഇടപെടല്‍ നടത്താന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും ഹോം ഡെലിവറി നടത്താം.വളരെ അത്യാവശ്യ ഘട്ടത്തില്‍ പൊതുജനത്തില്‍ ഹോട്ടലുകളില്‍ പോയി ഭക്ഷണം വാങ്ങാം. ഇതിനായി സത്യപ്രസ്താവന കൈയില്‍ കരുതണം.ടെലികോം, ഐടി, ആശുപത്രികള്‍, മാധ്യമസ്ഥാപനങ്ങള്‍, പാല്‍, പത്രവിതരണം, ജലവിതരണം, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ടവര്‍ക്ക് ഇളവ് നൽകും. വീടുകളില്‍ മത്സ്യമെത്തിച്ച്‌ വില്‍പന നടത്തുന്നതിന് തടസ്സമില്ല, വില്‍പനക്കാര്‍ മാസ്‌കടക്കമുള്ള കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം.

Previous ArticleNext Article