India, Kerala, News

കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാർക്കായുള്ള വിശ്രമകേന്ദ്രം തുറന്നു

keralanews rest rooms for passengers opened in kannur airport

മട്ടന്നൂർ:കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാർക്കായുള്ള വിശ്രമകേന്ദ്രം തുറന്നു.ടെർമിനൽ കെട്ടിടത്തിലെ ഡിപ്പാർച്ചർ,അറൈവൽ വിഭാഗങ്ങളിൽ ഓരോ ലോഞ്ച് വീതമാണ് ആരംഭിച്ചത്.ടി.വി,വാഷ്‌റൂം  സൗകര്യങ്ങൾ ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്.ചായയും ലഘുഭക്ഷണവും അതിഥികൾക്ക് ഇവിടെ നിന്നും ലഭിക്കും.നേരത്തെ ഉൽഘാടന സമയത്ത് വിമാനത്താവളത്തിൽ വി ഐ പി ലോഞ്ച്  സജ്ജീകരിച്ചിരുന്നത്.ഡിപ്പാർച്ചർ ഭാഗത്തെ ലോഞ്ചിൽ നാലുമണിക്കൂർ ചിലവഴിക്കാൻ 1121 രൂപയാണ് ഈടാക്കുന്നത്.തുടർന്നുള്ള ഓരോ മണിക്കൂറിനും 236 രൂപ നൽകണം.അറൈവൽ ഭാഗത്തെ ലോഞ്ചിൽ 826 രൂപയാണ് നാലുമണിക്കൂറിന്‌ ഈടാക്കുന്നത്.തുടർന്നുള്ള ഓരോമണിക്കൂറിനും 236 രൂപ ഈടാക്കും.വിമാനത്താവളത്തിൽ വിവിധ വിമാനക്കമ്പനികളും യാത്രക്കാർക്കായി വിശ്രമ കേന്ദ്രങ്ങൾ ഒരുക്കുന്നുണ്ട്.ഇതിന്റെ നിർമാണപ്രവർത്തികൾ പുരോഗമിക്കുകയാണ്.യാത്രക്കാർക്ക് സമയം ചിലവിടുന്നതിനുള്ള ഷോപ്പുകളും പാർക്കുകളും നിർമിക്കാൻ കിയാൽ ടെണ്ടർ ക്ഷണിച്ചിട്ടുണ്ട്.

Previous ArticleNext Article