ന്യൂഡൽഹി:റിസർവ് ബാങ്ക് പുതിയ നൂറു രൂപ നോട്ട് പുറത്തിറക്കുന്നു. ലാവന്‍ഡര്‍ നിറത്തിലുള്ള നോട്ട് നിലവിലെ നൂറ് രൂപ നോട്ടിനേക്കാള്‍ ചെറുതായിരിക്കും. ഇപ്പോഴുള്ള നൂറ് രൂപ പിന്‍വലിക്കാതെയാണ് പുതിയ നോട്ട് റിസര്‍വ് ബാങ്ക് പുറത്തിറക്കാന്‍ ഒരുങ്ങുന്നത്. ആഗസ്‌റ്റിലോ സെപ്‌തംബറിലോ നോട്ട് പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ആർബിഐ വ്യക്തമാക്കി.യുനെസ്കോയുടെ പൈതൃകപട്ടികയില്‍ ഇടം നേടിയിട്ടുള്ള ഗുജറാത്തിലെ സരസ്വതി നദീതീരത്തുള്ള ‘റാണി കി വവ്’ എന്ന ചരിത്ര സ്‌മാരകത്തിന്റെ ചിത്രമാണ് നോട്ടിന്റെ പിന്‍ഭാഗത്ത് ആലേഖനം ചെയ്യുക. മദ്ധ്യപ്രദേശിലെ ദേവാസിലെ ബാങ്ക് നോട്ട് പ്രസില്‍ നോട്ടുകളുടെ അച്ചടി ആരംഭിച്ചിട്ടുണ്ട്. 66 എംഎം – 142 എംഎം വലുപ്പത്തിലാണ് നോട്ടുകള്‍ തയ്യാറാകുന്നത്. നിരവധി സുരക്ഷാ സവിശേഷതകളും പുതിയ നോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.