Food, Kerala, News

തേങ്ങയിലും മായം;അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുന്ന തേങ്ങയിൽ മാരകരാസവസ്തു ചേർക്കുന്നതായി റിപ്പോർട്ട്

Coconut isolated on white background.

കൊല്ലം:തേങ്ങയിലും മായം കലർത്തുന്നതായി റിപ്പോർട്ട്.കൊള്ളവില നല്‍കി തമിഴ്നാട്ടില്‍ നിന്നടക്കം കൊണ്ട് വരുന്ന തേങ്ങയില്‍ മാരകമായ രാസവസ്തുക്കള്‍ ചേര്‍ക്കുന്നു. അന്യനാടുകളില്‍ നിന്നും എത്തിക്കുന്ന മൂപ്പെത്താത്ത തേങ്ങയ്ക്ക് നാടന്‍ തേങ്ങയുടെ നിറവും കാമ്പും ലഭിക്കുന്നതിനായി സള്‍ഫറാണ് ചേര്‍ക്കുന്നത്. മൂപ്പെത്താത്ത പൊതിച്ച തേങ്ങ ഗോഡൗണില്‍ ഇറക്കിയ ശേഷം സള്‍ഫര്‍ എന്ന മാരകമായ രാസവസ്തു വിതറി മൂടി വയ്ക്കുകയാണ് ചെയ്യുന്നത്.വിപണിയില്‍ നാടന്‍ തേങ്ങയ്ക്കാണ് പ്രിയമുള്ളത്. തമിഴ്നാട്ടില്‍ നിന്നടക്കം വരുന്ന തേങ്ങ കരിക്ക് വിപണിയിലാണ് വ്യാപകമായി ഉപയോഗിച്ച്‌ കൊണ്ടിരുന്നത്. എന്നാല്‍ കേരളത്തില്‍ കേരകൃഷി കുറഞ്ഞതോടെ കറിയ്ക്കരയ്ക്കാനും തമിഴ്നാട്ടിലെ തേങ്ങ എത്തിക്കുകയാണ്.സള്‍ഫര്‍ ചേര്‍ത്ത തേങ്ങ വിപണിയില്‍ നിരോധിക്കണമെന്നും ഇത്തരക്കാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും കേരള ഉപഭോക്തൃ വികസനസമിതി സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു.

Previous ArticleNext Article