ന്യൂഡൽഹി:ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന ജെയ്ഷ തീവ്രവാദ പരിശീലന കേന്ദ്രത്തിന് നേരെ ആക്രമണം നടത്തുന്നതിന് തൊട്ടു മുൻപുള്ള മണിക്കൂറുകളില്‍ സ്ഥലത്ത് മുന്നൂറോളം മൊബൈൽ ഫോണുകള്‍ പ്രവർത്തിച്ചിരുന്നതായി ദേശീയ സാങ്കേതിക ഗവേഷണ സംഘടന റിപ്പോര്‍ട്ട്.എന്‍ടിആര്‍ഒ ബാലാകോട്ട് കേന്ദ്രീകരിച്ച് നടത്തിയ നിരീക്ഷണത്തിലാണ് ആക്രമണത്തിന് മുൻപ് 300റോളം മൊബൈല്‍ ഫോണ്‍ സിഗ്നലുകള്‍ ലഭ്യമായിരുന്നുവെന്ന് കണ്ടെത്തിയത്.വ്യോമാക്രമണത്തിന് മുൻപ് ബാലാകോട്ടിലുണ്ടായിരുന്ന ഭീകരരുടെ എണ്ണത്തെക്കുറിച്ചുള്ള സൂചനകളാണ് റിപ്പോര്‍ട്ട് നല്‍കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. സംഭവ സമയത്ത് സ്ഥലത്ത് മുന്നോറോളം ഭീകരര്‍ ബാലാകോട്ടിലുണ്ടായിരുന്നുവെന്ന് ഇന്ത്യയുടെ മറ്റ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നടത്തിയ നിരീക്ഷണത്തിലും കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകളിൽ പറയുന്നത്. അതേസമയം ബാലാകോട്ടില്‍ കൊല്ലപ്പെട്ട തീവ്രവാദികളുടെ കണക്ക് എടുത്തിട്ടില്ലെന്ന് എയർ ചീഫ് മാർഷൽ ബ്രിന്ദേർ സിങ് ധനോവ നേരത്തെ പറഞ്ഞിരുന്നു.
India, News
ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിനു മുൻപ് ബലാകോട്ടിൽ 300 ഫോണുകള്‍ പ്രവർത്തിച്ചിരുന്നതായി റിപ്പോർട്ട്
Previous Articleസംസ്ഥാന വ്യാപകമായി ചരക്കുലോറികള്‍ ബുധനാഴ്ച പണിമുടക്കുന്നു