India, Kerala

പമ്പുടമകൾക്കുള്ള സമാശ്വാസ പദ്ധതികൾ പ്രഖ്യാപിക്കണം

Hindustan petroleum Corp

കൊച്ചി : ലോക്ക്ഡൗണിൻ്റെ പശ്ചാത്തലത്തിൽ വലിയ തോതിലുള്ള വ്യാപാര പ്രതിസന്ധി നേരിടുന്ന പെട്രോൾ പമ്പ് മേഖലയ്ക്ക് സമാശ്വാസ പദ്ധതികൾ പ്രഖ്യാപിക്കാൻ ഓയിൽ മാർക്കറ്റിംങ്ങ് കമ്പനികൾക്ക് നിർദ്ദേശം നൽകണമെന്ന് പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ & ലീഗൽ സർവ്വീസ് സൊസൈറ്റി ആവശ്യപ്പെട്ടു.

പെട്രോളിയം മന്ത്രാലയത്തിനയച്ച നിവേദനത്തിലാണ് ലീഗൽ സർവ്വീസ് സൊസൈറ്റി ഈ ആവശ്യമുന്നയിച്ചത്.

കേന്ദ്ര സർക്കാർ ലോക്ക്ഡൗൺ നീട്ടിയിരിക്കുന്ന സാഹചര്യത്തിൽ ഈ രംഗത്ത് നിലനിൽക്കുന്ന അനിശ്ചിതാവസ്ഥയ്ക്ക് അറുതി വരുത്തുക എന്നത് ഓയിൽ കമ്പനികളുടെ ഉത്തരവാദിത്യമാണെന്ന് പെട്രോളിയം ട്രേഡേഴ്സ് ലീഗൽ സർവ്വീസ് സൊസൈറ്റി ചെയർമാൻ എ.എം.സജി പറഞ്ഞു.

ഇതിനായി ലോക്ക്ഡൗണിന് മുൻപുള്ള കാലയളവിൽ ഡീലർമാർ വാങ്ങിയ ഉൽപ്പന്നത്തിൻ്റെ ഒരു വർഷത്തെ ശരാശരി കണക്കാക്കി അതിന് അനുസൃതമായ ഭേദസൂചകമായ മാർജിൻ (ഡിഫറൻഷിൽ മാർജിൻ) ഡീലർമാർക്ക് നൽകാൻ കമ്പനികൾ തയ്യാറാകണം, ഒപ്പം ലൈസൻസ് ഫീ വീണ്ടെടുപ്പ് ലോക്ക്ഡൗൺ പൂർണ്ണമായി പിൻവലിക്കും വരെ നിർത്തിവെക്കണമെന്നും ലീഗൽ സർവ്വീസ് സൊസൈറ്റി ചെയർമാൻ ആവശ്യപ്പെട്ടു.

ഓയിൽ കമ്പനികൾ ഡീലർമാർക്ക് നൽകാനുള്ള എല്ലാ സബ്ബ്സിഡികളും,റീഇംപേഴ്സ്മെൻ്റുകളും ഉടനടി റിലീസ് ചെയ്യണമെന്നും ലീഗൽ സർവ്വീസ് സൊസൈറ്റി ആവശ്യപ്പെട്ടു.

അവശ്യ സർവ്വീസായ പെട്രോൾ പമ്പുകളുടെ നിലനിൽപ്പു തന്നെ അപകടത്തിലായ ഈ ഘട്ടത്തിൽ കേന്ദ്രസർക്കാരിൻ്റെ സജീവമായ
ഇടപെടലുകൾ മേൽ സൂചിപ്പിച്ച വിഷയങ്ങളിൽ ഉണ്ടാകണമെന്നും എ.എം.സജി അഭ്യർത്ഥിച്ചു.

Previous ArticleNext Article