Kerala, News

സംസ്ഥാനത്ത് കൊറോണ പരിശോധനകൾക്കും സുരക്ഷാ സാമഗ്രികളുടെയും നിരക്ക് കുറച്ചു; ആർടിപിസിആറിന് 300, ആന്റിജന് 100 രൂപ;അമിത ചാര്‍ജ് ഈടാക്കിയാല്‍ കര്‍ശന നടപടി

keralanews reduces rates for corona tests and safety equipment in the state 300 rupees for rtpcr and 100rupees for antigen strict action in case of overcharging

തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ പരിശോധനകള്‍ക്കും പി.പി.ഇ. കിറ്റ്, എന്‍ 95 മാസ്‌ക് തുടങ്ങിയ സുരക്ഷാ സാമഗ്രികള്‍ക്കും നിരക്ക് കുറച്ചു.ആര്‍ടിപിസിആര്‍ 300 രൂപ, ആന്റിജന്‍ 100 രൂപ, എക്സ്പെര്‍ട്ട് നാറ്റ് 2,350 രൂപ, ട്രൂനാറ്റ് 1225 രൂപ, ആര്‍ടി ലാമ്പ് 1025 രൂപ എന്നിങ്ങനെയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. എല്ലാ ചാര്‍ജുകളും ഉള്‍പ്പെടെയുള്ള നിരക്കാണിത്.ഇതോടൊപ്പം പിപിഇ കിറ്റ്, എന്‍95 മാസ്ക് തുടങ്ങിയ സുരക്ഷാ സാമഗ്രഹികള്‍ക്കും വില കുറച്ചു. പി പി ഇ കിറ്റ് ഒരു യൂണിറ്റിന് എക്‌സ് എല്‍ സൈസിന് 154 രൂപയാണ് ഏറ്റവും കുറ‌ഞ്ഞ വില. ഡബിള്‍ എക്‌സ് എല്‍ സൈസിന് 156 രൂപയും. മേല്‍പ്പറഞ്ഞ അളവിലെ ഏറ്റവും ഉയര്‍ന്ന തുക 175 രൂപയാണ്. എന്‍95 മാസ്‌കിന് ഏറ്റവും കുറഞ്ഞ നിരക്ക് 5.50 രൂപയും ഉയര്‍ന്ന നിരക്ക് 15 രൂപയുമാണ്. അമിത ചാര്‍ജ് ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് വ്യക്തമാക്കി.ആര്‍ടിപിസിആര്‍ 500 രൂപ, ആന്റിജന്‍ 300 രൂപ, എക്സ്പെര്‍ട്ട് നാറ്റ് 2500 രൂപ, ട്രൂനാറ്റ് 1500 രൂപ, ആര്‍ടി ലാമ്പ് 1150 രൂപ എന്നിങ്ങനെയാണ് മുമ്പ് നിശ്ചയിച്ച നിരക്ക്.

Previous ArticleNext Article