ഇടമലയാർ:ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടമലയാര്‍ അണക്കെട്ടിന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.അണക്കെട്ട് നാളെ തുറക്കാൻ കെഎസ്ഇബി തീരുമാനിച്ചു. രാവിലെ എട്ടുമണിയോടെയാകും അണക്കെട്ട് തുറക്കുക.ഒരുമണിക്കൂറോളം സമയം ഷട്ടര്‍ തുറക്കുമെന്നാണ് വിവരം. 164 ഘനനീറ്റര്‍ വെള്ളമാണ് ഇങ്ങനെ അണക്കെട്ടില്‍ പെരിയാറിലേക്ക് ഒഴുക്കുക. 168.2 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്. 169 മീറ്ററാണ് പരമാവധി സംഭരണ ശേഷി. ഇതിനാല്‍ പെരിയാറിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അഞ്ചു മുതല്‍ ആറു മണിക്കൂറുകൊണ്ട് അണക്കെട്ടിലെ വെള്ളം ആലുവയിലെത്താന്‍ സാധ്യതയുണ്ട്.മുന്നറിയിപ്പ് കണക്കിലെടുത്ത് ഇടമലയാര്‍ അണക്കെട്ടിന്റെ താഴെ പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണം.പെരിയാറിന്റെ തീരത്തുള്ള പ്രദേശങ്ങളില്‍ എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്നും ആവശ്യമുള്ള പക്ഷം ക്യാമ്ബുകള്‍ സജ്ജമാണെന്നും കളക്ടര്‍ അറിയിച്ചു. അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഐടി നിയമത്തിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കും. വസ്തുതകള്‍ അറിയുന്നതിന് ഔദ്യോഗിക അറിയിപ്പുകളെ ആശ്രയിക്കണം.