Kerala, News

കേരളം റെക്കോർഡ് പോളിങിലേക്ക്;ആദ്യ ആറുമണിക്കൂറിനുള്ളിൽ രേഖപ്പെടുത്തിയത് 40 ശതമാനം വോട്ട്

keralanews record polling in kerala 40%vote recorded in first six hours

തിരുവനന്തപുരം:ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളം റെക്കോർഡ് പോളിങിലേക്ക്.ആദ്യ ആറുമണിക്കൂറിനുള്ളിൽ 40 ശതമാനം വോട്ട് രേഖപ്പെടുത്തി.ഇടുക്കി, കണ്ണൂര്‍ കാസര്‍കോട്, കൊല്ലം ജില്ലകളാണ് മുന്നില്‍.കണ്ണൂരില്‍ 39.51 ശതമാനം, ഇടുക്കിയില്‍ 35.93 ശതമാനം,കൊല്ലത്ത് 35.89 ശതമാനം എന്നിങ്ങനെയാണ് പോളിങ്.കേരളത്തില്‍ 24,970 പോളിങ് ബൂത്തുകളാണ് ആകെ ഉള്ളത്. ഇതില്‍ 3621 ബൂത്തുകളാണ് പ്രശ്നമുള്ളതായി കണക്കാക്കുന്നത്. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന 245 ബൂത്തുകളുണ്ട്. മാവോയിസ്റ്റ് ഭീഷണിയുള്ളതിനാല്‍ വയനാട്ടില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നിലവില്‍ ആകെയുള്ള 20 ലോക്സഭാ മണ്ഡലങ്ങളില്‍ 12 സീറ്റ് യുഡിഎഫിനും എട്ട് സീറ്റ് എല്‍ഡിഎഫിനുമാണുള്ളത്. സീറ്റൊന്നും ഇല്ലാത്ത ബിജെപി ഇത്തവണ അക്കൗണ്ട് തുറക്കുമോ എന്നതാണ് സംസ്ഥാനത്ത് ഏവരും ഉറ്റുനോക്കുന്നത്.അതേസമയം സംസ്ഥാനത്ത് വോട്ടിങ് യന്ത്രങ്ങളെക്കുറിച്ച്‌ വ്യാപകപരാതി ഉയര്‍ന്നു. തിരുവനന്തപുരം ചൊവ്വരയില്‍ കൈപ്പത്തിയില്‍ വോട്ട് ചെയ്യുമ്ബോള്‍ താമരചിഹ്നം തെളിയുന്നുവെന്നതും ചേര്‍ത്തലയില്‍ മോക്ക് പോളില്‍ ചെയ്ത വോട്ടെല്ലാം താമരയില്‍ പതിഞ്ഞതും വന്‍ പ്രതിഷേധത്തിന് വഴിവച്ചിരുന്നു. ചൊവ്വരയിലെ പരാതി അടിസ്ഥാനരഹിതമാണെന്നും ബാലറ്റ് യൂണിറ്റ് ജാം ആയതാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരിച്ചു.എന്നാല്‍ വോട്ടിങ് യന്ത്രത്തകരാറു കൊണ്ടോ മറ്റ് സാങ്കേതിക കാരണങ്ങള്‍ കാരണമോ പോളിങ് വൈകിയ സ്ഥലങ്ങളില്‍ ഒരു മണിക്കൂര്‍ അധികം സമയം അനുവദിക്കണമെന്ന് യുഡിഎഫ്. പ്രതിപക്ഷ നേതാവ് തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു.

Previous ArticleNext Article