Kerala, News

സസ്പെൻഷനിലായ ജേക്കബ് തോമസിനെ തിരിച്ചെടുക്കാൻ ശുപാർശ

keralanews recomendation to withraw the suspension of jacob thomas

തിരുവനന്തപുരം:സര്‍വീസ് ചട്ടം ലംഘിച്ച് സര്‍ക്കാരിനെ വിമര്‍ശിച്ചതിന് സസ്പെന്‍ഷനിലായ ജേക്കബ് തോമസിനെ തിരിച്ചെടുക്കാൻ ശുപാർശ.ഇത് സംബന്ധിച്ച ഫയല്‍ആഭ്യന്തര വകുപ്പ് സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കൈമാറി.ജേക്കബ് തോമസിനെ തിരിച്ചെടുക്കാനുള്ള അഡ‍്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ അപ്പീല്‍ പോകേണ്ടതില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ റദ്ദ് ചെയ്ത് തിരിച്ചെടുക്കാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതുവരെ ഇതില്‍ തുടര്‍ നടപടികള്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ജേക്കബ് തോമസ് വീണ്ടും ട്രിബ്യൂണലിനെ സമീപിച്ച്‌ കോടതിയലക്ഷ്യം ചൂണ്ടിക്കാണിക്കുകയായിരുന്നു. ഇതില്‍ വാക്കാല്‍ വിശദീകരണം തേടിയതിന് പിന്നാലെയാണ് ആഭ്യന്തര സെക്രട്ടറി ഫയല്‍ കൈമാറിയത്.അഴിമതി വിരുദ്ധദിനമായ ഡിസംബര്‍ ഒന്‍പതിന് ജേക്കബ് തോമസ് നടത്തിയ പ്രസംഗമാണ് സസ്പെന്‍ഷന് കാരണം. ഓഖി രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ ഏറെ പഴികേട്ട സംസ്ഥാന സര്‍ക്കാരിനെ കൂടുതല്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പ്രതികരണമാണ് ജേക്കബ് തോമസില്‍ നിന്നുണ്ടായതെന്നാണ് ചീഫ് സെക്രട്ടറി സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട്. ഇതേതുടര്‍ന്നാണ് അഖിലേന്ത്യാ സര്‍വ്വീസ് ചട്ടപ്രകാരം സംസ്ഥാന സര്‍ക്കാര്‍ ജേക്കബ് തോമസിനെതിരെ നടപടിയെടുത്തത്.നിലവില്‍ രണ്ട് വര്‍ഷത്തോളമായി ജേക്കബ് തോമസ് സര്‍വീസിന് പുറത്താണ്. വി.ആര്‍.എസിന് അപേക്ഷിച്ചെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. തിരിച്ചെടുക്കുകയാണെങ്കില്‍ എന്ത് തസ്തികയാണ് ജേക്കബ് തോമസിന് നല്‍കുക എന്നതും ശ്രദ്ധേയമാണ്.

Previous ArticleNext Article