Kerala, News

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നവർക്ക് വാട്സാപ്പിലൂടെ രസീത് ലഭിക്കും

keralanews receipts will receive via watsapp to those who contributed to the disaster relief fund

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയവർക്ക് ഇനി രസീത് വാട്സാപ്പിലൂടെ ലഭിക്കും.ഓണ്‍ലൈന്‍വഴിയും ചെക്ക്, ഡിഡി, ബാങ്ക് ട്രാന്‍സ്ഫര്‍, ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി, ഐഎംപിഎസ്, നെറ്റ് ബാങ്കിങ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, യുപിഐ, ക്യുആര്‍കോഡ്, മൊബൈല്‍ വാലറ്റ്, വിബിഎ, മൊബൈല്‍ ബാങ്കിങ് എന്നിവ വഴി പണം അയച്ചവർക്കാണ് ഈ സേവനം വഴി രസീത് ലഭ്യമാവുകയെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.രസീത് വാട്സാപ്പ് വഴി ലഭ്യമാക്കാന്‍ 88600600 എന്ന നമ്പർ നിങ്ങളുടെ ഫോണില്‍ സേവ് ചെയ്തതിനു ശേഷം ആ നമ്പറിലേക്ക് ‘hi’ എന്നൊരു മെസ്സേജ് അയക്കുക. തുടര്‍ന്ന് ലഭിക്കുന്ന നിര്‍ദേശം അനുസരിച്ചു ഇടപാട് വിവരങ്ങള്‍ കൈമാറുക. ബാങ്കുമായി വിവരങ്ങള്‍ ഒത്തുനോക്കിയതിനു ശേഷം നിങ്ങള്‍ക്ക് രസീതിന്റെ സോഫ്റ്റ് കോപ്പി വാട്ട്‌സാപ്പില്‍ ലഭിക്കും.രസീത് ലഭിക്കുന്നതിന് receipts.cmdrf.kerala.gov.in എന്ന സൈറ്റും ഉപയോഗിക്കാം. ഈ വെബ് സൈറ്റില്‍ പണമടച്ച ബാങ്കിംഗ് രീതി തിരഞ്ഞെടുത്ത് സംഭാവന വിവരങ്ങള്‍ നല്‍കിയാല്‍ ടിക്കറ്റ് നമ്പർ ലഭിക്കും.ബാങ്ക് രേഖകളുമായി ഒത്തുനോക്കി രസീതുകള്‍ പ്രിന്റു ചെയ്യാനുള്ള സന്ദേശം ഇമെയില്‍ ആയി അയച്ചു കൊടുക്കും. ഈ സന്ദേശം ലഭിച്ചാല്‍ സൈറ്റില്‍ പ്രവേശിച്ച്‌ ടിക്കറ്റു നമ്പർ നല്‍കി രസീതുകള്‍ പ്രിന്റ് ചെയ്യാവുന്നതാണ്

Previous ArticleNext Article