India, News

ഹൈദരാബാദ് പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ റീ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്; വൈകുന്നേരം അഞ്ച് മണിക്കുളളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാല് മൃതദേഹങ്ങളും ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും

keralanews re post mortem of those killed in hyderabad police encounter four bodies will be handed over to the relatives before 5pm

ഹൈദരാബാദ്: പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ദിശ കൊലക്കേസ് പ്രതികളുടെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യും. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് നടപടി.ദില്ലി എയിംസിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോക്ടര്‍ സുധീര്‍ ഗുപ്തയുടെ നേതൃത്വത്തിലുളള മൂന്നംഗ സംഘമാണ് പോസ്റ്റ്മോര്‍ട്ടം നടത്തുക.രാവിലെ 9 മണിക്ക് ഹൈദരാബാദ് ഗാന്ധി ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ തുടങ്ങും. വൈകീട്ട് അഞ്ച് മണിക്കുളളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാല് മൃതദേഹങ്ങളും ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാനാണ് കോടതി ഉത്തരവ്. ഡിസംബര്‍ ആറിന് നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാല് പ്രതികളുടെയും മൃതദേഹം ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.റീ പോസ്റ്റ്മോര്‍ട്ടവും സിബിഐ അന്വേഷണവും ആവശ്യപ്പെട്ട് പ്രതികളുടെ ബന്ധുക്കള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യം ഹൈക്കോടതിയില്‍ ഉന്നയിക്കാനായിരുന്നു സുപ്രീം കോടതി നിര്‍ദേശം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തെലങ്കാന ഹൈക്കോടതിയുടെ ഉത്തരവ്.നവംബര്‍ 27നാണ് ഹൈദരാബാദിലെ 27കാരിയായ വെറ്ററിനറി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പാലത്തിന് കീഴില്‍ വച്ച്‌ കത്തിച്ചെന്നാണ് കേസ്. സംഭവത്തില്‍ നാല് പേരെ പൊലീസ് പിടികൂടി.പിന്നീട് കൃത്യം നടന്ന സ്ഥലത്ത് പ്രതികളെയെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെ പോലീസിനെ വെട്ടിച്ച് പ്രതികൾ രക്ഷപെടാൻ ശ്രമിക്കുകയും ഇതോടെ നാല് പ്രതികളെയും ഏറ്റുമുട്ടലിലൂടെ പൊലീസ് കൊലപ്പെടുത്തുകയുമായിരുന്നു.

Previous ArticleNext Article