ന്യൂഡൽഹി :വിവിധ സേവനങ്ങൾക്ക് ജനങ്ങളിൽ നിന്ന് സർവീസ് ചാർജ് ഈടാക്കാൻ ബാങ്കുകൾക്ക് സ്വന്തം നിലയിൽ അധികാരമുണ്ടെന്ന് ആർ ബി ഐ. ഈ അധികാരം 2015 മുതൽ നിലവിലുണ്ട്. എന്നാൽ സ്വന്തം നിലയിൽ സർവീസ് ചാർജുകൾ ഈടാക്കാനുള്ള അവകാശത്തിൽ നിന്ന് റൂറൽ ഗ്രാമീണ ബാങ്കുകളെ ഒഴിവാക്കിയിട്ടുണ്ട്.
സർവീസ് ചാർജുമായി ബന്ധപ്പെടുന്ന വിവരങ്ങൾ കൃത്യമായും ഉപഭോക്താക്കളെ അറിയിച്ചിരിക്കണം. ചെറിയ തുകയുടെ ഇടപാടുകളിൽ സർവീസ് ചാർജ് ഈടാക്കരുതെന്നും എന്നാൽ ചെക്ക് മാറുക പോലെയുള്ള സേവനങ്ങൾക്ക് ചാർജ് ഈടാക്കണമെന്നുമാണ് ഉത്തരവ്.