Kerala

മൂന്ന് മാസം തുടർച്ചയായി റേഷൻ വാങ്ങിയില്ലെങ്കിൽ സൗജന്യ റേഷൻ റദ്ദാവും

മൂന്ന് മാസം തുടർച്ചയായി റേഷൻ വാങ്ങാത്തവർക്കു സൗജന്യ റേഷനില്ല.
മൂന്ന് മാസം തുടർച്ചയായി റേഷൻ വാങ്ങാത്തവർക്കു സൗജന്യ റേഷനില്ല.

തിരുവനന്തപുരം: മൂന്ന് മാസം തുടര്‍ച്ചയായി റേഷന്‍ വാങ്ങിയില്ലെങ്കില്‍ സൗജന്യറേഷന്‍ റദ്ദാവും. അര്‍ഹതപ്പെട്ടവരുടെ അവസരം നിഷേധിക്കപ്പെടുന്നതിനെത്തുടര്‍ന്നാണിത്. ഭക്ഷ്യഭദ്രതാനിയമം അനുസരിച്ച് സംസ്ഥാനത്ത് 1.54 കോടിപേര്‍ക്കേ സൗജന്യറേഷന്‍ ലഭിക്കൂ. ഭക്ഷ്യഭദ്രത പൂര്‍ണമായി നടപ്പാവുന്നതോടെ ഇത് നിലവില്‍വരും.

മുന്‍ഗണനാപ്പട്ടികയില്‍പ്പെട്ട ആരെങ്കിലും തുടര്‍ച്ചയായി റേഷന്‍ വാങ്ങാതിരുന്നാല്‍ പുറത്ത് നില്‍ക്കുന്നവര്‍ പട്ടികയിലെത്തും.

മുന്‍ഗണനാപ്പട്ടികയിലുള്ളവരെ ആധാര്‍ നമ്പരുമായി ബന്ധിപ്പിക്കും. സര്‍ക്കാര്‍ നിശ്ചയിച്ച നിയമാവലികളുടെ പരിധി കടന്നാല്‍ ഇവര്‍ പുറത്താകും.

അഥവാ ഒരുമാസം വാങ്ങാൻ പറ്റിയില്ല എങ്കിൽ അത് അടുത്തമാസം വാങ്ങാം. കാര്യം കൃത്യമായി ബോധ്യപ്പെടുത്തിയാല്‍ മതി.

മൂന്ന് മാസം റേഷൻ വാങ്ങാത്ത കാർഡുകൾക്കു സൗജന്യ റേഷൻ ഒഴിവാക്കിയാലും കാര്‍ഡ് നഷ്ടമാകില്ല. മുമ്പ് ബി.പി.എല്‍. പട്ടികയിലുള്ളവരില്‍ പലരും മറ്റ് ആനുകൂല്യങ്ങള്‍ക്കായാണ് കാര്‍ഡ് ഉപയോഗിച്ചിരുന്നത്. ഇത് ഒഴിവാക്കാനാണ് പുതിയ പദ്ധതി ആലോചിക്കുന്നത്.

മുന്‍ഗണനാ വിഭാഗത്തില്‍നിന്ന് പുറത്തായാല്‍ സബ്‌സിഡി നിരക്കില്‍ റേഷന്‍ വാങ്ങാം. അര്‍ഹതയില്ലാത്ത ആരും സൗജന്യറേഷന്‍ വാങ്ങരുതെന്ന് കേന്ദ്രം. ഇതിനായി വിവരസങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തും. സ്മാര്‍ട്ട് കാര്‍ഡ് നിലവില്‍വരുന്നതോടെ ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് കടകളില്‍ റേഷന്‍ വന്ന വിവരവും അര്‍ഹതപ്പെട്ടവര്‍ റേഷന്‍ വാങ്ങിയ വിവരവും അപ്പപ്പോള്‍ അറിയാനാകും. ഇതിനായി കാര്‍ഡുടമകളുടെ വിരലടയാളം, കണ്ണിലെ കൃഷ്ണമണി അടയാളം തുടങ്ങിയ തിരിച്ചറിയല്‍ സംവിധാനത്തിന് ഉപയോഗിക്കും.

Previous ArticleNext Article

Leave a Reply

Your email address will not be published. Required fields are marked *