പുണെ: കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട പുണെ ഇൻഫോസിസ് ജീവനക്കാരി ജസീലയുടെ ബന്ധുക്കൾക്ക് മുമ്പാകെയാണ് ഇൻഫോസിസ് അധികൃതർ ഒരു കോടി രൂപ നഷ്ടപരിഹാരവും ബന്ധുവിന് ജോലിയും വാഗ്ദാനം നൽകിയത്. ഇൻഫോസിസ് അധികൃതരോടൊപ്പം, മരിച്ച രസീലയുടെ അച്ഛൻ രാജു, ഇളയച്ഛൻ വിനോദ് കുമാർ, അമ്മാവൻ സുരേഷ് എന്നിവർ സംഭവം നടന്ന കമ്പനിയുടെ ഒമ്പതാം നിലയിൽ സന്ദർശനം നടത്തി.
കമ്പ്യൂട്ടർ വയർ കഴുത്തിൽ ചുറ്റിയാണ് കൊലപാതകം നടത്തിയതെന്ന് പോസ്റ്റ് മോർട്ടത്തിൽ വ്യക്തമായിട്ടുണ്ടെങ്കിലും കുട്ടിയുടെ മുഖത്തിന്റെ ഒരു ഭാഗം പൂർണമായും തകർന്ന നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. ചൊവ്വാഴ്ച പുലർച്ചയോടെയാണ് പോസ്റ്റ് മോർട്ടനടപടികൾ പൂർത്തിയായത്.രണ്ടു സിം കാർഡുണ്ടായിരുന്ന പെൺകുട്ടിയുടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടതായും രക്ഷിതാക്കൾ പോലീസിന് മൊഴികൊടുത്തിട്ടുണ്ട്.
India, Kerala
രസീലയുടെ മരണം: ഇൻഫോസിസ് നഷ്ടപരിഹാരമായി നൽകുന്നത് ഒരു കോടി രൂപ
Previous Articleതിരുവനന്തപുരത്ത് നാളെ BJP ഹർത്താൽ