India, News

രഞ്ജൻ ഗോഗോയ് ഇന്ത്യയുടെ നാല്പത്തിയാറാമത് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

keralanews ranjan gogoi appointed as 46th supreme court cheif justice of india

ന്യൂഡൽഹി:രഞ്ജൻ ഗോഗോയ്  ഇന്ത്യയുടെ നാല്പത്തിയാറാമത് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു.രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ആദ്യമായി പദവിയിലെത്തുന്നയാളാണ് അസം സ്വദേശിയായ ഗോഗോയി. നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഒക്ടോബര്‍ രണ്ടിന് വിരമിച്ച സാഹചര്യത്തിലാണ് ഗോഗോയിയുടെ നിയമനം.നിലവില്‍ ദീപക് മിശ്ര കഴിഞ്ഞാല്‍ ഏറ്റവും മുതിര്‍ന്ന ജഡ്‌ജിയാണ് ഗോഗോയ്. സെപ്തംബറില്‍ ഗോഗോയിയുടെ പേര് ചീഫ് ജസ്‌റ്റിസ് സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ച്‌ ദീപക് മിശ്ര കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു.കേസുകളുടെ വിഭജനത്തില്‍ പ്രതിഷേധിച്ച്‌ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത നാലു ജഡ്ജിമാരിലൊരാളാണ് ഗോഗോയി.1954 നവംബര്‍ 18നാണ് രഞ്ജന്‍ ഗോഗിയുടെ ജനനം. 1978ല്‍ അഭിഭാഷകനായി. 2001ല്‍ ഗുവാഹത്തി ഹൈക്കോടതിയില്‍ സ്ഥിരം ജഡ്‌ജിയായി. 2011ല്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2012 ഏപ്രില്‍ 23ന് സുപ്രീംകോടതി ജഡ്‌ജിയായി.

Previous ArticleNext Article