
തിരുവനന്തപുരം: വൈദ്യുതി വകുപ്പ് മന്ത്രി എം എം മണിയെ മന്ത്രി സഭയില്‍ നിന്ന് പുറത്താക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സിപിഎം അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു. സ്ത്രീത്വത്തെ അടച്ചാക്ഷേപിക്കുന്ന അപമാനകരമായ പരാമര്‍ശം നടത്തിയ എം എം മണിക്ക് മന്ത്രി എന്ന നിലയില്‍ തുടരാനുള്ള ധാര്‍മികാവകാശം നഷ്ടപ്പെട്ടുവെന്ന് രമേശ് ചെന്നിത്തല കത്തില്‍ സൂചിപ്പിക്കുന്നു. സര്‍ക്കാര്‍ ഉദ്യേഗസ്ഥരെ ഭീഷണിപ്പെടുത്തി അവരുടെ കര്‍ത്തവ്യം നിര്‍വ്വഹിക്കുന്നതില്‍ നിന്ന് തടസപ്പെടുത്തി സര്‍ക്കാര്‍ ഭൂമി കയ്യേറിയ മാഫിയയുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കുക കൂടെയാണ് മന്ത്രി എം എം മണിചെയ്യുന്നതെന്നും കത്തില്‍ പറയുന്നു.