
പയ്യന്നൂര്‍: രാമന്തളിയിലെ വീട്ടുകിണറുകള്‍ മലിനമാകാന്‍ കാരണമായ ഏഴിമല നാവിക അക്കാദമിയുടെ മാലിന്യ പ്ലാന്റ് അടച്ചുപൂട്ടണം എന്നാവശ്യപ്പെട്ടു ജന ആരോഗ്യ സംരക്ഷണ സമിതി അക്കാദമി പയ്യന്നൂര്‍ ഗേറ്റിനു മുന്നില്‍ നടത്തിവരുന്ന അനിശ്ചിതകാല സമരം നാല്പത്തിനാലാം ദിവസത്തിലേക്ക് കടന്നു. സമരസഹായ സമിതി ബുധനാഴ്ച രാവിലെ 11-ന് രാമന്തളിയിലെ വീട്ടുകിണറുകളിലെ മലിനജലവുമായി കണ്ണൂരില്‍ കളക്ടറുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തും. സമരപ്പന്തലില്‍ രാവിലെ ഒന്‍പതിന് മാലിനജലയാത്ര കെ.പി.സി. നാരായണ പൊതുവാള്‍ ഉദ്ഘാടനം ചെയ്യും.