
പയ്യന്നൂർ: ഏഴിമല നാവിക അക്കാദമിയിൽ നിന്നുള്ള മാലിന്യ പ്ലാന്റ് അടച്ചു പൂട്ടുക എന്നാവശ്യപ്പെട്ട് ജന ആരോഗ്യ സംരക്ഷണ സമിതി നടത്തി വരുന്ന സമരം 58 ദിവസത്തിലേക്ക് കടന്നു. ഇന്നലെ സമര പന്തലിൽ മറത്തുകളി അരങ്ങേറി. പാണപ്പുഴ പദ്മനാഭ പണിക്കരും ഭാസ്ക്കര പണിക്കരും നേതൃത്വം നൽകി. പൂരക്കളി അക്കാദമി പ്രസിഡന്റ് പി വി കൃഷ്ണൻ ചടങ്ങിൽ മുഖ്യ അതിഥിയായി പങ്കെടുത്തു.