Kerala, News

ചെറിയപെരുന്നാൾ;ഇന്ന് കടകള്‍ രാത്രി 9 വരെ തുറക്കാം; നാളത്തെ സമ്പൂർണ്ണ ലോക്ഡൗണിലും ഇളവുകള്‍

keralanews ramadan shop is open till 9pm today discounts on tomorrows complete lockdown

തിരുവനന്തപുരം:ചെറിയപെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് രാത്രി 9 മണി വരെ കടകള്‍ തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് മാസപ്പിറവി കണ്ടാല്‍ ഇന്നും നാളെയാണ് കാണുന്നതെങ്കില്‍ നാളെയും രാത്രി 9 മണി വരെ കടകള്‍ തുറക്കാന്‍ അനുവദിക്കും. ഞായറാഴ്ചയാണ് പെരുന്നാള്‍ വരുന്നതെങ്കില്‍ സമ്പൂർണ്ണ  ലോക്ക് ഡൗണില്‍ ഇളവുകള്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ തന്നെയാകണമെന്നും ആഘോഷങ്ങള്‍ക്ക് പുറത്തിറങ്ങരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. പള്ളികളിലും ഈദ്ഗാഹുകളിലും ഒത്തുചേര്‍ന്നുള്ള പെരുന്നാള്‍ നമസ്കാരം ഇക്കുറി ഒഴിവാക്കിയത് സമൂഹത്തിന്റെ സുരക്ഷയും താല്‍പ്പര്യവും മുന്‍നിര്‍ത്തിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സമത്വത്തിന്റെയും സഹനത്തിന്റെയും അനുതാപത്തിന്റെയും മഹത്തായ സന്ദേശമാണ് ഈദുല്‍ ഫിത്ര്‍ നല്‍കുന്നതെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.അതേസമയം ആള്‍ക്കൂട്ടം നഗരങ്ങളിലേക്ക് ഇറങ്ങുന്നത് ഒഴിവാക്കാന്‍ പൊലീസും ജാഗ്രത പുലര്‍ത്തുന്നുണ്ട്. മലബാറില്‍ പെരുന്നാള്‍ ദിനത്തിന്റെ തലേന്ന് അഭൂതപൂർവ്വമായ ജനമാണ് മാര്‍ക്കറ്റുകളില്‍ ഒഴുകി എത്താറുള്ളത്.കഴിഞ്ഞ വിഷുദിനത്തില്‍ കോഴിക്കോട് എല്ലാ ലോകഡൗണ്‍ നിയന്ത്രണങ്ങളും പാളിയിരുന്നു.സമാനമായ അവസ്ഥ ആവര്‍ത്തിക്കാത്തിരിക്കാന്‍ പൊലീസും ജില്ലാ ഭരണകൂടവും ജാഗ്രത പുലര്‍ത്തുന്നുണ്ട്.

Previous ArticleNext Article