India

ഗുർമീത് സിംഗിന്റെ ആശ്രമത്തിൽ റെയ്ഡ് നടത്തി

keralanews raid in gurmeet singhs ashram

സിർസ:ബലാല്സംഗക്കേസിൽ ജയിലിൽ കഴിയുന്ന ദേര സച്ച സൗധ തലവൻ ഗുർമീത് സിംഗിന്റെ ആശ്രമത്തിൽ പോലീസ് റെയ്ഡ് നടത്തി.റെയ്‌ഡിൽ ആശ്രമത്തിൽ നിന്നും പ്ലാസ്റ്റിക് നാണയങ്ങൾ കണ്ടെത്തിയതായി റിപ്പോർട്.എഴുനൂറോളം കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ആശ്രമത്തിൽ സമാന്തര കറന്സിയായി പ്ലാസ്റ്റിക് നാണയങ്ങളാണ് ഉപയോഗിച്ചിരുന്നത്.7000 രൂപയുടെ നിരോധിത കറൻസിയും 12000 രൂപയും നമ്പർ പ്ളേറ്റില്ലാത്ത ആഡംബര കാറും ഓ.ബി വാനും ലേബലില്ലാത്ത മരുന്നുകളും പിടിച്ചെടുത്തു.സുരക്ഷാ ഉദ്യോഗസ്ഥരും ജില്ലാ ഭരണകൂടവും സംയുക്തമായാണ് ഇവിടെ പരിശോധന നടത്തുന്നത്.പഞ്ചാബ് -ഹരിയാന ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് റെയ്ഡ്. കനത്ത സുരക്ഷയിലാണ് ആശ്രമത്തിൽ പോലീസ് പരിശോധന നടത്തുന്നത്. സുരക്ഷയ്ക്കായി അർധസൈനികരെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. സിർസയിലെ ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റിസോർട്ടുകൾ തുടങ്ങിയ സ്ഥലങ്ങളിലും പോലീസ് പരിശോധനകൾ നടത്തി.പരിശോധന നടപടികൾ പൂർണ്ണമായും വീഡിയോയിൽ പകർത്തുന്നുമുണ്ട്. അതിനിടെ ആശ്രമത്തിലെ അന്തേവാസികളുടെ മൃതദേഹങ്ങൾ ആശ്രമപരിസരത്ത് അടക്കം ചെയ്തതായുള്ള വെളിപ്പെടുത്തലുമായി റെയ്ഡിന് തൊട്ടു മുൻപ് ദേര മുഖപത്രം തന്നെ രംഗത്തെത്തി.പുഴയിലും മറ്റും മൃതദേഹം ഒഴുക്കുന്നത് മലിനീകരണത്തിന് കരണമാകുന്നതിനാൽ ഗുർമീതിന്റെ നിർദേശാനുസരണമാണ് ഇങ്ങനെ ചെയ്തതെന്നാണ് പറയുന്നത്.

Previous ArticleNext Article