
ന്യൂഡൽഹി:കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കും.ഏകദേശം രണ്ടു ദശകങ്ങൾക്ക് ശേഷമാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ ആളെ നിയോഗിക്കുന്നത്.എതിർസ്ഥാനാർത്ഥികൾ ഇല്ലെങ്കിൽ ഈ മാസം പത്തൊന്പതിന് രാഹുലിനെ അധ്യക്ഷനാക്കിക്കൊണ്ട് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.നാമനിർദേശ നടപടികളും സൂക്ഷ്മ പരിശോധനയും ഇന്നും നാളെയുമായി പൂർത്തിയാകും. 11 വരെയാണ് പത്രിക പിൻവലിക്കാനുള്ള സമയം.സോണിയ ഗാന്ധിയും മൻമോഹൻ സിങ്ങും അടക്കമുള്ള മുതിർന്ന നേതാക്കളാണ് രാഹുലിന്റെ പേര് നിർദേശിച്ചിരിക്കുന്നത്. എതിർസ്ഥാനാർത്ഥികൾ ഉണ്ടെങ്കിൽ ഗുജറാത്ത്,ഹിമാചൽ പ്രദേശ് തിരഞ്ഞെടുപ്പിനും ഫലപ്രഖ്യാപനത്തിനും ശേഷം ഡിസംബർ 16 നായിരിക്കും അധ്യക്ഷനെ പ്രഖ്യാപിക്കുക.