Kerala, News

സംസ്ഥാനത്ത് സ്വകാര്യ ലാബുകളിലെ ആര്‍.ടി.പി.സി.ആര്‍. പരിശോധന നിരക്ക് കുറച്ചു

keralanews r t p c r test rate in private labs reduced in the state

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ്-19 ആര്‍.ടി.പി.സി.ആര്‍. പരിശോധനാ നിരക്ക് കുറച്ചു.1700 രൂപയില്‍ നിന്നും 500 രൂപയാക്കി നിരക്ക് കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ കുറഞ്ഞ നിരക്ക് ഈടാക്കുമ്പോൾ കേരളത്തിൽ ഉയർന്ന നിരക്ക് ഈടാക്കുന്നതിനെതിരെ സംസ്ഥാന വ്യാപകമായി വൻ പ്രതിഷേധം ഉയർന്നിരുന്നു. 1700 രൂപയില്‍ നിന്നും 500 രൂപയാക്കി നിരക്ക് കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.ടെസ്റ്റ് കിറ്റ്, എല്ലാ വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാര്‍ജ് തുടങ്ങിയവ ഉള്‍പ്പെടെയാണ് ഈ നിരക്ക്. ഈ നിരക്ക് പ്രകാരം മാത്രമേ ഐ.സി.എം.ആര്‍, സംസ്ഥാന അംഗീകൃത ലബോറട്ടറികള്‍ക്കും ആശുപത്രികള്‍ക്കും പരിശോധന നടത്തുവാന്‍ പാടുള്ളൂ. ഐ.സി.എം.ആര്‍. അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചതെന്ന് മന്ത്രി പറഞ്ഞു.സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായാണ് എല്ലാ കോവിഡ് പരിശോധനകളും നടത്തുന്നത്.

Previous ArticleNext Article