
ചെന്നൈ:തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തെ തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആർ.കെ നഗറിൽ വോട്ടെടുപ്പ് ആരംഭിച്ചു.രാവിലെ എട്ടുമണി മുതലാണ് തിരഞ്ഞെടുപ്പ് ആരംഭിച്ചത്.ഡിസംബർ 24 നാണ് വോട്ടെണ്ണൽ നടക്കുക.വോട്ടെടുപ്പ് നടക്കുന്ന ആർകെ നഗറിൽ കനത്ത സുരക്ഷയാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്. 2,000 പോലീസുകാരെയും സിആർപിഎഫിനെയുമാണ് സുരക്ഷക്കായി വിന്യസിച്ചിരിക്കുന്നത്. അണ്ണാ ഡിഎംകെ സ്ഥാനാർഥി ഇ. മധുസൂദനൻ, ഡിഎംകെയിലെ മരുതുഗണേഷ്, അണ്ണാ ഡിഎംകെ വിമതൻ ടി.ടി.വി. ദിനകരൻ എന്നിവർ തമ്മിലാണു പ്രധാനമത്സരം.ബിജെപിക്ക് വേണ്ടി കരുനാഗരാജ്ഉം മത്സരരംഗത്തുണ്ട്.