Kerala, News

മൂല്യനിര്‍ണയം പൂര്‍ത്തിയായി;എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം മെയ് എട്ടിനുള്ളില്‍ പ്രസിദ്ധീകരിക്കും

keralanews question paper valuation completed sslc result will publish before may 8th

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി മൂല്യനിര്‍ണയം പൂര്‍ത്തിയായി.പരീക്ഷാ ഫലം മെയ് എട്ടിനുള്ളില്‍ പ്രഖ്യാപിക്കും.ടാബുലേഷനും മറ്റു നടപടികളും വേഗത്തില്‍ പൂര്‍ത്തിയാക്കി ഫലം പ്രസിദ്ധീകരിക്കും. 4,35,142 വിദ്യാര്‍ത്ഥികളാണ് റഗുലര്‍ വിഭാഗത്തില്‍ പരീക്ഷയെഴുതിയിരിക്കുന്നത്.സര്‍ക്കാര്‍ സ്‌കൂളുകളിലെ 1,42,033 കുട്ടികളും എയിഡഡ് സ്‌കൂളുകളിലെ 2,62,125 കുട്ടികളും എസ്‌എസ്‌എസ്‌എല്‍സി പരീക്ഷയെഴുതി. അണ്‍ എയിഡഡ് സ്‌കൂളുകളിലെ 30,984 കുട്ടികളും പരീക്ഷയെഴുതി. ഗള്‍ഫ് മേഖലയില്‍ 495 കുട്ടികളും ലക്ഷദ്വീപ് മേഖലയില്‍ 682 പേരും പരീക്ഷയെഴുതി.മൂന്ന് ഘട്ടങ്ങളിലായാണ് മൂല്ല്യനിര്‍ണ്ണയം നടന്നത്. ഏപ്രില്‍ 4 മുതല്‍ 12 വരെയായി ഒന്നാംഘട്ടവും,16നും 17നും ഇടയിലായി രണ്ടാം ഘട്ടവും, ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഏപ്രില്‍ 25 ന് മൂന്നാഘട്ടവും നടന്നു. 54 കേന്ദ്രീകൃത ക്യാമ്പിലായിരുന്നു മൂല്യനിര്‍ണ്ണയം.

Previous ArticleNext Article