International, Kerala, News

കേരളത്തിന് സഹായഹസ്തവുമായി ഖത്തറും;35 കോടി ഇന്ത്യൻ രൂപ നൽകും

keralanews qatar will provide assistance to kerala will give 35 crore indian rupees

ദോഹ:പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സഹായഹസ്തം നീട്ടം ഖത്തര്‍. കേരളത്തിന് ഖത്തര്‍ 50 ലക്ഷം ഡോളര്‍ (34.89 കോടി ഇന്ത്യന്‍ രൂപ) സഹായധനം നല്‍കാനാണ് തീരുമാനം. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയാണ് ഇക്കാര്യം അറിയിച്ചത്. പ്രളയ ദുരന്തത്തില്‍ അകപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനാണ് സഹായം നല്‍കുന്നതെന്ന് ഖത്തര്‍ ഭരണകൂടം അറിയിച്ചിട്ടുണ്ട്. ദുരിതബാധിതരായ ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പ്രകൃതിദുരന്തത്തില്‍ വീടുകള്‍ ഉള്‍പ്പടെ നഷ്ടപ്പെട്ടവര്‍ക്ക് താമസസൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്‍പ്പടെയാണ് തുക അനുവദിച്ചിരിക്കുന്നതെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മഹാപ്രളയത്തില്‍ അനുശോചിച്ച്‌ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിഇന്ത്യന്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദിന് സന്ദേശം അയച്ചിരുന്നു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനിയും ഇന്ത്യന്‍പ്രസിഡന്റിന് അനുശോചനം അറിയിച്ചു.അതേസമയം കേരളത്തിന് സഹായവുമായി ഖത്തര്‍ ചാരിറ്റിയും രംഗത്തുണ്ട്.കേരളത്തെ സഹായിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ക്യാമ്ബയിന് ഖത്തര്‍ ചാരിറ്റി തുടക്കംകുറിച്ചു. ആദ്യ ഘട്ടത്തില്‍ അഞ്ചുലക്ഷം റിയാലിന്റെ സഹായപ്രവര്‍ത്തനങ്ങളാണ് നടപ്പാക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ഖത്തര്‍ ചാരിറ്റിയുടെ ഇന്ത്യയിലെ റപ്രസന്റേറ്റീവ് ഓഫീസ് മുഖേനയായിരിക്കും ഈ പ്രവര്‍ത്തനങ്ങള്‍. 60,000പേര്‍ക്ക് അടിയന്തരസഹായം എത്തിക്കുകയാണ് ലക്ഷ്യം. ഭക്ഷണം, മരുന്നുകള്‍, താമസസൗകര്യങ്ങള്‍ തുടങ്ങിയവ ഉറപ്പാക്കും.ഖത്തറിനെ കൂടാതെ യുഎഇയും കേരളത്തിന് നേര്‍ക്ക് സഹായഹസ്തം നീട്ടിയിട്ടുണ്ട്. പ്രളയം കാരണം പ്രയാസപ്പെടുന്നവരെ സഹായിക്കുന്നതിന് ദുരിതാശ്വാസ കമ്മിറ്റി രൂപവത്കരിക്കാന്‍ യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ നിര്‍ദ്ദേശം നല്‍കി. എമിറേറ്റ്‌സ് റെഡ്ക്രസന്റ്‌സിന്റെ നേതൃത്വത്തില്‍ യു.എ.ഇയിലെ ജീവകാരുണ്യ സംഘടനകളുടെ പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന കമ്മിറ്റിയാണ് രൂപവത്കരിക്കുക. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്തെ ഇന്ത്യന്‍ സമൂഹത്തിലെ പ്രമുഖരുടെ സഹായവും കമ്മിറ്റി തേടും.

Previous ArticleNext Article