പയ്യന്നൂര്‍: അന്തരീക്ഷത്തില്‍ നിന്ന് ശുദ്ധജലമുണ്ടാക്കുന്ന പുതിയ കണ്ടുപിടിത്തവുമായി കോറോം എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥികള്‍. മെക്കാനിക്കല്‍ എന്‍ജിനീയറിങ് നാലാം വര്‍ഷ വിദ്യാർത്ഥികളാണ് കണ്ടുപിടിത്തത്തിന് പിന്നിൽ. കാത്സ്യം ക്ലോറൈഡിന്റെ സഹായത്തോടെ അന്തരീക്ഷ ബാഷ്പം ആഗിരണം ചെയ്ത് അതില്‍ നിന്നാണ് വെള്ളം വേര്‍തിരിച്ചെടുക്കുന്നത്. ആറ് മണിക്കൂര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിച്ചാല്‍ നാല് ലിറ്ററോളം ശുദ്ധജലം ഉണ്ടാക്കാന്‍ സാധിക്കും. ചെലവ് കുറഞ്ഞതും പ്രവര്‍ത്തനക്ഷമതയുള്ളതുമായ സാങ്കേതികവിദ്യയാണ് ഇതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
Kerala, Technology
അന്തരീക്ഷത്തില്‍ നിന്ന് ശുദ്ധജലമുണ്ടാക്കുന്ന സാങ്കേതികവിദ്യയുമായി വിദ്യാര്‍ഥികള്‍
Previous Articleലഖ്നൗവില്‍ ഇറച്ചിക്കടക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്