Kerala

ഡൽഹിയിൽ പൊതു സ്ഥലത്തു മാലിന്യം വലിച്ചെറിഞ്ഞാൽ ആറ് മാസം തടവുശിക്ഷ

keralanews punishment of imprisonment if thrown waste in public places

ന്യൂഡൽഹി:ഡൽഹിയിൽ പൊതു സ്ഥലത്തു മാലിന്യം വലിച്ചെറിയുന്നതും കൊതുകു പെരുകാൻ കാരണമാകുന്ന വിധം മാലിന്യം നിക്ഷേപിക്കുന്നതും ഇനി മുതൽ ക്രിമിനൽ കുറ്റം.ഇന്ത്യൻ ശിക്ഷ നിയമം അനുശാസിക്കുന്ന പ്രകാരമുള്ള തടവ് ശിക്ഷയാകും  ഇനി ലഭിക്കുക.ഡൽഹി ഹൈകോടതി നിർദേശപ്രകാരമാണ് കോർപ്പറേഷൻ ഇത്തരത്തിലൊരു ഉത്തരവ് പുറത്തിറക്കിയത്.നിയമ ലംഘനം നടത്തുന്നവരെ മുനിസിപ്പൽ കോടതി വിചാരണ ചെയ്തു ശിക്ഷ വിധിക്കും.ക്രിമിനൽ കുറ്റമായതോടെ ആറ് മാസം വരെയുള്ള തടവ് ശിക്ഷയാണ് നിയമലംഘകർക്ക് ലഭിക്കുക.പുതിയ നിയമം നടപ്പിലാക്കുന്നതിലും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിലും യാതൊരു വിധത്തിലുമുള്ള വിട്ടു വീഴ്ചയും ഉണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.തടവ് ശിക്ഷയോടൊപ്പം കനത്ത പിഴയും ഈ കുറ്റത്തിന് ഈടാക്കും.

Previous ArticleNext Article