India, News

കുരങ്ങുകളില്‍ കോവിഡ് വാക്സിന്‍ പരീക്ഷണം നടത്താൻ പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതി

keralanews pune institute of virology got permission to use monkey for covid vaccine test

മുംബൈ:കുരങ്ങുകളില്‍ കോവിഡ് വാക്സിന്‍ പരീക്ഷണം നടത്താൻ പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതി.മഹാരാഷ്ട്ര വനംവകുപ്പാണ് അനുമതി നല്‍കിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.പരിചയസമ്ബന്നരായ ഉദ്യോഗസ്ഥര്‍ കുരങ്ങുകളെ പിടികൂടുമെന്നും വിദഗ്ധമായും സുരക്ഷിതമായും കൈകാര്യം ചെയ്യുമെന്നും പരിക്കേല്‍ക്കില്ലെന്നും കുരങ്ങുകളെ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കില്ലെന്നുമുള്ള വ്യവസ്ഥയിലാണ് അനുമതി നല്‍കിയത് വാക്സിന്‍ പരീക്ഷത്തിനായി മുപ്പത് കുരങ്ങുകളെ ഉടനെ പിടികൂടാനാണ് തീരുമാനം. നാലിനും അഞ്ചിനും ഇടയില്‍ പ്രായമുള്ള കുരങ്ങുകളെയാണ് പരീക്ഷണത്തിന് ഉപയോഗിക്കുക. നേരത്തെ അമേരിക്കയിലെ ദേശീയ ആരോഗ്യ ഇന്‍സ്റ്റിറ്റ്യൂട്ടിലും ബ്രിട്ടണിലെ ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയും വാക്സിന്‍ പരീക്ഷണങ്ങള്‍ക്കായി കുരങ്ങുകളെ ഉപയോഗിച്ചിരുന്നു. പെണ്‍കുരങ്ങുകളെയാണ് സാധാരണ വൈറസ് പരീക്ഷണങ്ങള്‍ക്കായി ഉപയോഗിക്കുക.

Previous ArticleNext Article