India

31 ഉപഗ്രഹങ്ങളുമായി പി.എസ്.എൽ.വി സി-38 വിക്ഷേപിച്ചു

keralanews pslv c-38 successfully launches catrosat-2 series

ബംഗളൂരു: വിദേശ രാജ്യങ്ങളുടെ ഉൾപ്പെടെ 31 ഉപഗ്രഹങ്ങളുമായി പി.എസ്.എൽ.വി സി-38 വിക്ഷേപിച്ചു.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് കേന്ദ്രത്തിൽ നിന്നും ഇന്ന് രാവിലെ 9.20 നായിരുന്നു വിക്ഷേപണം.ഭൗമ നിരീക്ഷണത്തിനുള്ള കാർട്ടോസാറ്റ് -രണ്ടും 30 നാനോ ഉപഗ്രഹങ്ങളുമാണ് ഐ.എസ്.ആർ.ഓ ഒറ്റ വിക്ഷേപണത്തിൽ ഭ്രമണപഥത്തിൽ എത്തിക്കുന്നത്. ഓസ്ട്രിയ,ബെൽജിയം, ചിലി, ചെക്ക് റിപ്പബ്ലിക്, ഫിൻലൻഡ്‌, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, ലാത്വിയ, ലിത്വനിയ, സ്ലോവാക്യ, യു.കെ, യു.എസ്  എന്നീ  രാജ്യങ്ങളുടെ 29 നാനോ ഉപഗ്രഹങ്ങളും കന്യാകുമാരിയിലെ തക്കല നൂറുൽ ഇസ്ലാം യൂണിവേഴ്‌സിറ്റി നിർമിച്ച 15 k.ജി ഭാരമുള്ള നിയുസാറ്റുമാണ് വിക്ഷേപിച്ച മറ്റു ഉപഗ്രഹങ്ങൾ.

Previous ArticleNext Article