Kerala, News

പിഎസ്‌സി പരീക്ഷാ തട്ടിപ്പ്;പ്രതികളെ വീണ്ടും പരീക്ഷയെഴുതിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച് തീരുമാനം

keralanews psc exam scam case crime decided the accused to rewrite the exam

തിരുവനന്തപുരം:പി എസ് സി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതികളെ വീണ്ടും പരീക്ഷയെഴുതിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. ചോര്‍ത്തിയ ചോദ്യ പേപ്പര്‍ ഉപയോഗിച്ച്‌ വീണ്ടും മാതൃകാ പരീക്ഷ നടത്താനാണ് തീരുമാനം. ഇതിനായി അന്വേഷണ സംഘം തിരുവനന്തപുരം സിജെഎം കോടതിയില്‍ അപേക്ഷ നല്‍കി.ഇരുവരുടെയും ബൗദ്ധിക നിലവാരം പരിശോധിക്കുന്നതിനാണു മാതൃകാ പരീക്ഷ നടത്തുന്നത്. പരീക്ഷയില്‍ പ്രതികളായ ശിവരഞ്ജിത്തിന് ഒന്നാം റാങ്കും നസീമിന് 21-ാം റാങ്കുമായിരുന്നു ലഭിച്ചത്.അതേസമയം പ്രതികള്‍ക്ക് കോപ്പിയടിക്കാന്‍ സഹായം നല്‍കിയെന്ന് അഞ്ചാംപ്രതിയായ പൊലീസുകാരന്‍ ഗോകുല്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. പരീക്ഷ തുടങ്ങിയ ശേഷം ചോദ്യപേപ്പര്‍ ചോര്‍ന്ന് കിട്ടിയെന്നും പിഎസ്‌സി പരിശീലനകേന്ദ്രം നടത്തുന്ന സുഹൃത്തിന്റെ സഹായത്തോടെ ഉത്തരങ്ങള്‍ അയച്ചുകൊടുത്തു എന്നുമായിരുന്നു ഗോകുലിന്റെ മൊഴി.

Previous ArticleNext Article