Kerala, News

ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് യുവജനസംഘടനകളുടെ പ്രതിഷേധം;കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവർത്തകർ ദേശീയ പാത ഉപരോധിച്ചു

keralanews protest in the state demanding the resignation of minister k t jaleel youth congress activists block national highway in kannur

തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ മന്ത്രി കെ ടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് യുവജനസംഘടനകളുടെ പ്രതിഷേധം. സെക്രട്ടേറിയറ്റിലേക്ക് യൂത്ത് ലീഗ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചതില്‍ രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാര്‍ച്ച് നടത്തി. യൂത്ത് കോണ്‍ഗ്രസ്,യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ എല്ലാ ജില്ലകളിലും നടത്തിയ പ്രതിഷേധ മാര്‍ച്ചുകള്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. പൊലീസ് ജലപീരങ്കിയും ഗ്രെനേഡും പ്രയോഗിച്ചു. വളാഞ്ചേരിയിലെ ജലീലിന്‍റെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് റോഡില്‍ തടഞ്ഞു. തൃശൂര്‍ കമ്മീഷണര്‍ ഓഫീസിലേക്ക് ബിജെപി -യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ ബി ഗോപാലകൃഷ്ണന് പരിക്കേറ്റു.യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് കളക്റ്ററേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പൊലീസ് ജലപീരങ്കിയും ഗ്രെനേഡും പ്രയോഗിച്ചു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. കമ്മീഷണര്‍ ഓഫീസിലേക്കാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മന്ത്രിയുടെ തവനൂരിലെ വീട്ടിലേക്ക് യൂത്ത് ലീഗും യുവമോര്‍ച്ചയും പ്രതിഷേധ മാര്‍ച്ചും നടത്തി. തവനൂരിലെ എം.എല്‍എ ഓഫീസിലേക്ക് മാര്‍ച്ച് നടന്നു.കൊല്ലം ജില്ലയില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിന് നേരെയും ജലപീരങ്കി പ്രയോഗിച്ചു. യുവമോര്‍ച്ചാ മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിയും വീശി. തൃശൂരില്‍ ബിജെപി നടത്തിയ കമ്മീഷണർ ഓഫീസ് മാർച്ചിന് നേരെയും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവർത്തകർ ദേശീയ പാത ഉപരോധിച്ചു.ഡിസിസി ഓഫീസില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച്‌ കലക്‌ട്രേറ്റിന് മുന്‍പില്‍ സമാപിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു.യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് സംസ്ഥാന ഭാരവാഹികളായ കെ കമല്‍ജിത്ത്, വിനേഷ്, ചുള്ളിയാന്‍, സന്ദീപ് പാണപ്പുഴ, ജില്ലാ ഭാരവാഹികളായ വി രാഹുല്‍, പ്രിനില്‍ മതുക്കോത്ത്, ഷിബിന വി കെ, അനൂപ് തന്നട, പി ഇമ്രാന്‍, കെ എസ് യു ജില്ലാ പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ്, സംസ്ഥാന സെക്രട്ടറി വി കെ അതുല്‍, ബ്ലോക്ക് പ്രസിഡന്റ്മാരായ വരുണ്‍ എം കെ, നികേത് നാറാത്ത്, ഫര്‍സിന്‍ മജീദ്, ലിജേഷ് കെ പി, ഷനോജ് ധര്‍മ്മടം, കെ എസ് യു ജില്ലാ ഭാരവാഹികളായ ഫര്‍ഹാന്‍ മുണ്ടേരി, അന്‍സില്‍ വാഴവളപ്പില്‍, മുഹസിന്‍ കീഴ്ത്തളളി തുടങ്ങിയവര്‍ മാർച്ചിനും ഉപരോധത്തിനും നേതൃത്വം നല്‍കി.

Previous ArticleNext Article