Kerala, News

കോയിലോട് പൊതുശ്മശാന നിർമ്മാണത്തിനെതിരെ നാട്ടുകാരുടെ പ്രതിഷധം;പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി

keralanews protest against the construction of public graveyard in koyilod police arrested the protesters

കൂത്തുപറമ്പ്:മാങ്ങാട്ടിടം പഞ്ചായത്തിലെ കോയിലോട് വാതക ശ്മശാനത്തിന്റെ നിർമാണ പ്രവൃത്തികൾ ആരംഭിച്ചതോടെ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്ത്.പ്രവൃത്തി തടയാൻ ശ്രമിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.സംഘർഷത്തിനിടെ പോലീസ് മർദിച്ചുവെന്നാരോപിച്ച് എട്ടുപേർ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പ്രതിഷേധം നടത്തിയ എഴുപതോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.ഇതിനു ശേഷം പോലീസിന്റെ സംരക്ഷണയിൽ ശ്മശാനത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധിപേരാണ് പ്രതിഷേധവുമായി എത്തിയത്.ജനവാസ കേന്ദ്രത്തിൽ ശ്മശാനം നിർമിക്കുന്നതിനെതിരെയാണ് പ്രതിഷേധം.രാവിലെ ഒന്പതുമണിയോടെ നിർമാണ സാമഗ്രികളുമായി കരാറുകാരൻ എത്തിയതോടെ പ്രതിഷേധക്കാർ പ്രവൃത്തി തടസ്സപ്പെടുത്തുകയായിരുന്നു.കൂത്തുപറമ്പ് സി.ഐ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.കതിരൂർ, പിണറായി,കണ്ണവം,പാനൂർ എന്നി സ്റ്റേഷനുകളിലെ പോലീസുകാരും സ്ഥലത്തെത്തിയിരുന്നു.പ്രതിഷേധം ശക്തമായതോടെ പോലീസ് സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.പ്രതിഷേധക്കാർ ശ്മശാനം  നിർമിക്കുന്നതിന് സമീപത്ത് സ്ഥാപിച്ച സമരപ്പന്തലും പോലീസ് പൊളിച്ചു നീക്കി.40 വർഷം മുൻപാണ് ശ്മശാനം നിർമിക്കുന്നതിനായി 80 സെന്റോളം സ്ഥലം പഞ്ചായത്ത് വിലയ്‌ക്കെടുത്ത്.സമീപകാലത്തായി ഇവിടെ വാതക ശ്മശാനവും ഓൺലൈൻ പരീക്ഷ കേന്ദ്രവും സ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു.

Previous ArticleNext Article