ന്യൂഡൽഹി:പൗരത്വ നിയമ ഭേദഗതിക്കെതിരെ ദില്ലി ജുമാ മസ്ജിദിന് മുൻപിൽ വന്‍ പ്രതിഷേധം. നൂറ് കണക്കിനാളുകളാണ് പ്രതിഷേധവുമായി ദില്ലി ജമാ മസ്ജിദിന് മുൻപിൽ തടിച്ചുകൂടിയത്. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആദാസിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.ജമാ മസ്ജിദില്‍ നിന്നും ജന്തര്‍ മന്ദിറിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കാന്‍ നിശ്ചയിച്ചിരുന്നെങ്കിലും പോലീസ് ഇതിന് അനുമതി നിഷേധിക്കുകയായിരുന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ മറികടന്ന് പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു. ഭരണഘടനയും അംബേക്റുടെ പോസ്റ്ററുകളും ഉയര്‍ത്തിപ്പിടിച്ചാണ് ജമാ മസ്ജിദിന് മുൻപിൽ പ്രതിഷേധം നടന്നത്. നൂറ് കണക്കിനാളുകളാണ് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തത്.ഇതിനിടെ ദാര്യാഗഞ്ചില്‍ വെച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മസ്ജിദിന് മുമ്ബില്‍ വെച്ച് തന്നെ കസ്റ്റഡിയില്‍ എടുക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും ചന്ദ്രശേഖര്‍ ആസാദ് ആള്‍ക്കൂട്ടത്തിനേട് ഇടയിലേക്ക് നീങ്ങുകയായിരുന്നു തുടര്‍ന്നാണ് ദാര്യാഗഞ്ചില്‍ നിന്നും കസ്റ്റഡിയില്‍ എടുക്കുന്നത്.വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായി നിരവധി ആളുകള്‍ എത്തുന്ന പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് പോലീസ് ജമാ മസ്ജിദിന് മുമ്ബില്‍ ഒരുക്കിയിരുന്നത്. ഉച്ചയോടുകൂടി ദില്ലിയിലെ നാല് മെട്രോ സ്റ്റേഷനുകള്‍ അടച്ചിരുന്നു. വാഹന നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജന്തര്‍ മന്ദിറിലേക്കുള്ള പാതകളെന്നം ദില്ലി പോലീസ് അടച്ചിട്ടിരിക്കുകയാണ്.