ശബരിമല:ശബരിമലയിൽ നിരോധനാജ്ഞ ഈ മാസം എട്ടുവരെ നീട്ടി.പമ്പ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇലവുങ്കല്‍ മുതല്‍ സന്നിധാനംവരെയുള്ള എല്ലാ പ്രദേശങ്ങളിലും റോഡുകളിലും ഉപറോഡുകളിലുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.ഈ പ്രദേശങ്ങളില്‍ ജനങ്ങള്‍ നിയമവിരുദ്ധമായി സംഘം ചേരുന്നതും പ്രകടനം, പൊതുയോഗം, വഴിതടയല്‍ എന്നിവ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്.ശബരിമല തീര്‍ത്ഥാടനത്തിനെത്തുന്നവര്‍ക്ക് സമാധാനപരമായ ദര്‍ശനവും വാഹനങ്ങളുടെ സുഗഗമമായ സഞ്ചാരവും ഉറപ്പുവരുത്തും. ഭക്തര്‍ക്ക് ഒറ്റയ്ക്കോ, സംഘമായോ ദര്‍ശനത്തിനെത്തുന്നതിനോ, ശരണം വിളിക്കുന്നതിനോ, നാമജപം നടത്തുന്നതിനോ തടസമില്ലായെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Kerala, News
ശബരിമലയിൽ നിരോധനാജ്ഞ ഈ മാസം എട്ടുവരെ നീട്ടി
Previous Articleവ്യാജഹർജി;ശോഭ സുരേന്ദ്രന് ഹൈക്കോടതി 25000 രൂപ പിഴയിട്ടു