Kerala, News

കണ്ണൂര്‍ ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ നിരോധനാജ്ഞ

keralanews prohibitory order in exam centers in containment zones in kannur district

കണ്ണൂർ:മുന്‍ കരുതലിന്റെ ഭാഗമായി കണ്ണൂരിലെ കണ്ടെയ്ന്‍മെന്റ് സോണിലുള്ള പരീക്ഷ കേന്ദ്രങ്ങളുടെ പരിസരങ്ങളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. പരീക്ഷക്ക് എത്തുന്ന വിദ്യാര്‍ത്ഥികള്‍, അവരുടെ രക്ഷിതാക്കള്‍ പരീക്ഷ ജോലിയിലുള്ള അധ്യാപകര്‍, സ്‌കൂള്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് നിരോധനാജ്ഞ ബാധകമല്ല.പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് 500 മീറ്റര്‍ ചുറ്റളവില്‍ കടകള്‍ തുറക്കാന്‍ പാടില്ല. സ്‌കൂള്‍ പരിസരത്ത് അഞ്ചില്‍ക്കൂടുതല്‍ പേര്‍ കൂട്ടം കൂടി നില്‍ക്കാന്‍ പാടില്ല. പരീക്ഷ എഴുതാനെത്തുന്ന കുട്ടികള്‍ പുറത്തുള്ളവരുമായി സമ്പർക്കത്തിലേർപ്പെടാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് നടപടി. പോലീസ് ആക്‌ട് പ്രകാരമാണ് നടപടി.ആകെ 1,04,064 വിദ്യാര്‍ത്ഥികളാണ് ജില്ലയില്‍ പരീക്ഷ എഴുതുന്നത്. ജില്ലയില്‍ എസ്‌എസ്‌എല്‍സി 203 പരീക്ഷാ കേന്ദ്രങ്ങളിലായി 33737 കുട്ടികളും, എച്ച്‌എസ്‌ഇ 157 പരീക്ഷാ കേന്ദ്രങ്ങളിലായി 67427, വിഎച്ച്‌എസ്‌ഇ 19 പരീക്ഷാ കേന്ദ്രങ്ങളിലായി 2900 കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്.

Previous ArticleNext Article