Kerala, News

സംസ്ഥാനത്ത് ഇന്ന് മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു

keralanews private us strike announced from today called off

കോട്ടയം: സംസ്ഥാനത്ത് ഇന്ന് മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. ഗതാഗത മന്ത്രി ആന്റണി രാജുവുമായി ബസ് ഉടമകൾ നടത്തിയ ചർച്ചയ്‌ക്ക് ശേഷമാണ് ബസ് സംഘടനകൾ സമരം പിൻവലിച്ചത്. മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. യാത്രി നിരക്ക് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബസ് ഉടമകൾ പ്രതിഷേധത്തിനൊരുങ്ങിയത്. എന്നാൽ ഈ മാസം 18 ന് മുൻപ് ബസ് ഉടമകളുടെ പ്രശ്‌നത്തിന് ഉചിതമായ പരിഹാരം കാണുമെന്ന് മന്ത്രി ഉറപ്പ് നൽകി. ഇതോടെയാണ് സമരത്തിൽ നിന്നും പിന്മാറാൻ സംഘടനകൾ തീരുമാനിച്ചത്. നടപടിക്രമങ്ങൾ അവശ്യമാണ്. ബസ് ഉടമകളുടെ ആവശ്യങ്ങൾ പരിഗണിക്കും. തുടർ ചർച്ചകൾ അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ വാക്കുകളിൽ വിശ്വസമുണ്ട്. അനുഭാവപൂർവം പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്ന് ബസ് ഉടമകൾ പറഞ്ഞു.സംസ്ഥാനം ഇന്ധന നികുതി കുറയ്‌ക്കാത്ത സാഹചര്യത്തിൽ മിനിമം ചാർജ് 12 രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കണമെന്നും, കിലോമീറ്റർ നിരക്ക് നിലവിലെ 90 പൈസ എന്നതിൽ നിന്നും ഒരു രൂപയാക്കി വർദ്ധിപ്പിക്കുക എന്നതും ഇവരുടെ ആവശ്യമാണ്. കൊറോണ കാലം കഴിയുന്നതുവരെ ബസുകളുടെ വാഹന നികുതി കുയ്‌ക്കണമെന്ന ആവശ്യവും സംഘടനകൾ മുന്നോട്ടുവയ്‌ക്കുന്നുണ്ട്.

Previous ArticleNext Article