കണ്ണൂർ:നവംബർ 9 മുതൽ കണ്ണൂർ-പറശ്ശിനിക്കടവ് റൂട്ടിൽ സ്വകാര്യ ബസുകൾ സർവീസ് നിർത്തിവെയ്ക്കും.ഈ റൂട്ടിൽ കെഎസ്ആർടിസി ബസുകൾ അനുമതിയില്ലാതെ സർവീസ് നടത്തുന്നതായി കണ്ണൂർ ജില്ലാ ബസ് ഓപ്പറേറ്റർസ് ഭാരവാഹികൾ പറഞ്ഞു.ഇത് ഇരുവിഭാഗങ്ങളിലെയും തൊഴിലാളികൾ തമ്മിൽ വാക്കേറ്റത്തിന് കാരണമാകുന്നു.ഈ വിഷയം അധികൃതരെ അറിയിച്ചിട്ടും യാതൊരു നടപടിയും കൈക്കൊള്ളാത്തതിൽ പ്രതിഷേധിച്ചാണ് ബസ് സർവീസുകൾ അനിശ്ചിത കാലത്തേക്ക് നിർത്തിവെയ്ക്കാൻ തീരുമാനിച്ചത്.
Kerala, News
നവംബർ 9 മുതൽ കണ്ണൂർ-പറശ്ശിനിക്കടവ് റൂട്ടിൽ സ്വകാര്യ ബസുകൾ സർവീസ് നിർത്തിവെയ്ക്കും
Previous Articleരാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തിൽ