
തിരുവനന്തപുരം:ഓഗസ്റ്റ് പതിനെട്ടാം തീയതി സംസ്ഥാനത്തെ സ്വകാര്യ ബസ്സുകൾ സൂചന പണിമുടക്ക് നടത്തുന്നു.നിരക്ക് വർധന ആവശ്യപ്പെട്ടാണ് പണിമുടക്ക്.ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സെപ്റ്റംബർ പതിമൂന്നാം തീയതി മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റർസ് അസോസിയേഷൻ വ്യക്തമാക്കി. വിദ്യാർത്ഥികളുടെ യാത്ര നിരക്ക് സാധാരണ നിരക്കിന്റെ 25 ശതമാനമാക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.റോഡ് ടാക്സ് 23,000 രൂപയിൽ നിന്നും 31,000 രൂപയാക്കി വർധിപ്പിച്ചത് പിൻവലിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.മറ്റന്നാൾ കളക്റ്ററേറ്റുകൾ കേന്ദ്രീകരിച്ച് ധർണ നടത്തുമെന്ന് അസോസിയേഷൻ അറിയിച്ചു.