തിരുവനന്തപുരം:സര്‍ക്കാര്‍ വാഗ്‌ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ വീണ്ടും സമരത്തിലേക്കെന്ന് സ്വകാര്യ ബസ് ഉടമകള്‍.സര്‍ക്കാര്‍ പ്രൈവറ്റ് ബസ് ഉടമകള്‍ക്ക് നല്‍കിയ വാഗ്ദാനം നടപ്പാക്കിയില്ലെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റർസ് അസോസിയേഷൻ പറഞ്ഞു.പത്ത് ദിവസത്തിനുള്ളില്‍ മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്ന മന്ത്രിയുടെ ഉറപ്പ് പാലിച്ചില്ലെന്നും സ്വകാര്യ ബസ് ഉടമകള്‍ വ്യക്തമാക്കി.പ്രതിസന്ധിയെ തുടര്‍ന്ന് 4000 ബസുകള്‍ സര്‍വീസ് അവസാനിപ്പിക്കേണ്ടി വന്നെന്ന് ബസ് ഉടമകള്‍ പറഞ്ഞു. നഷ്ടം സഹിച്ചാണ് പലരും സര്‍വീസുകള്‍ തുടരുന്നതെന്ന് ബസ് ഉടമകളുടെ സംയുക്ത സമിതി വ്യക്തമാക്കി. ബസ് ചാര്‍ജ് വര്‍ധന അനിവാര്യമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അഭിപ്രായപ്പെട്ടുവെങ്കിലും മുഖ്യമന്ത്രിയുമായി തീരുമാനിച്ച് വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഈ തീരുമാനം വൈകുന്നതാണ് നിലവിലെ പ്രകോപനത്തിന് കാരണം.