യമുനാനഗർ:ഹരിയാനയിലെ യമുന നഗറിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയുടെ വെടിയേറ്റ് പ്രിൻസിപ്പൽ മരിച്ചു.പ്രിൻസിപ്പൽ റിത ചന്പ്രയാണ് കൊല്ലപ്പെട്ടത്. യമുനാനഗറിലെ താപ്പർ കോളനിയിലുള്ള സ്വാമി വിവേകാനന്ദ സ്കൂളിലായിരുന്നു സംഭവം.തുടർച്ചയായി സ്കൂളിൽ ഹാജരാകാത്തതിനെ തുടർന്ന് വിദ്യാർത്ഥിയെ പ്രിൻസിപ്പൽ സ്കൂളിൽ നിന്നും പുറത്താക്കിയിരുന്നു. ഇന്ന് സ്കൂളിലെത്തിയ വിദ്യാർത്ഥി രാവിലെ 11.35 പ്രിൻസിപ്പലിന്റെ മുറിയിൽ അതിക്രമിച്ചു കയറി റിതയ്ക്കു നേരെ വെടിയുതിർക്കുകയായിരുന്നു.പിന്നിട് രക്ഷപ്പെടാൻ ശ്രമിച്ച വിദ്യാർഥിയെ അധ്യാപകരും മറ്റു വിദ്യാർഥികളും ചേർന്ന് പിടിച്ച് പോലീസിനു കൈമാറി.
Kerala, News
ഹരിയാനയിൽ വിദ്യാർത്ഥിയുടെ വെടിയേറ്റ് പ്രിൻസിപ്പൽ കൊല്ലപ്പെട്ടു
Previous Articleബുധനാഴ്ചത്തെ വാഹന പണിമുടക്കിൽ കെഎസ്ആർടിസിയും പങ്കെടുക്കും