സന്നിധാനം:യുവതികളെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കാനുള്ള നടപടിയിൽ പ്രതിഷേധിച്ച് ശബരിമലിൽ പരികർമ്മികൾ പതിനെട്ടാം പടിക്ക് താഴെ പൂജകള്‍ നിര്‍ത്തിവച്ച് പ്രതിഷേധം നടത്തുന്നു.തന്ത്രിയുടെയും മേല്‍ശാന്തിയുടെയും പരികര്‍മിമാരാണ് സമരം നടത്തുന്നത്. പതിനെട്ടാം പടിയില്‍ കയാറാന്‍ കഴിയാത്ത വിധമാണ് പരികര്‍മിമാര്‍ പ്രതിഷേധം നടത്തുന്നത്.ഇവര്‍ക്കൊപ്പം ദേവസ്വം വകുപ്പ് ജീവനക്കാരും വിശ്വാസികളും ഇവിടെ പ്രതിഷേധിക്കുന്നുണ്ട്.ശബരിമല ശ്രീകോവിലും മാളികപ്പുറം ശ്രീകോവിലും തുറന്നിട്ടുകൊണ്ടാണ് പൂജാരിമര്‍ പ്രതിഷേധിക്കുന്നത്.എന്നാല്‍ മലകയറുന്ന ഭക്തര്‍ക്ക് ഇവര്‍ യാതൊരു വിധത്തിലും തടസ്സങ്ങള്‍ സൃഷ്ടിക്കുന്നില്ല.അതേസമയം ശബരിമലയിലെ ആചാരം ലംഘിച്ചാല്‍ നട അടച്ചിടുമെന്ന് ശബരിമല തന്ത്രി പോലീസിനെ അറിയിച്ചു.പന്തളം കൊട്ടാരത്തെ തന്ത്രി ഇക്കാര്യം അറിയിച്ചിട്ടുണ്ട്. സുപ്രീം കോടതി വിധിക്ക് പിന്നാലെ യുവതികള്‍ സന്നിധാനത്ത് എത്തിയ സാഹചര്യത്തിലാണ് തന്ത്രി കടുത്ത നിലപാടുമായി എത്തിയത്. യുവതികള്‍ പ്രവേശിച്ചാല്‍ നടയടച്ച് പരിഹാരക്രിയകള്‍ നടത്തുമെന്നും തന്ത്രി വ്യക്തമാക്കി. ആചാരം ലംഘിച്ചാല്‍ നട അടച്ചിട്ട് താക്കോല്‍ കൈമാറണമെന്ന് പന്തളം കൊട്ടാരവും നേരത്തെ വ്യക്തമാക്കിയിരുന്നു.പന്തളം കൊട്ടാര നിര്‍വാഹകസമിതി സെക്രട്ടറി നാരായണ വര്‍മ്മയാണ് ഇത്തരം ഒരു നിര്‍ദ്ദേശം നല്‍കിയത്.