Kerala, News

സംസ്ഥാനത്ത് മദ്യവില കൂട്ടി

keralanews price of alcohol has been increased in the state

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കൂട്ടി.10 മുതല്‍ 20 രൂപ വരെയാണ് ഇന്നു മുതൽ കൂടിയത്. ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ വിൽപന നികുതിയിൽ 4% വർധന വരുത്തുന്നതിനുള്ള നിയമഭേദഗബില്ലിൽ കഴിഞ്ഞ ദിവസം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടിരുന്നു. ബിയറിനും വൈനിനും രണ്ട് ശതമാനം വിൽപന നികുതി ഈടാക്കും. കഴിഞ്ഞ നിയമസഭാ സമ്മേളനം പാസാക്കിയ ബില്ലിൽ ആണ് ഗവർണർ ഒപ്പിട്ടത്. ടേൺ ഓവർ ടാക്സ് വേണ്ടെന്ന് വച്ചപ്പോൾ ഉണ്ടാകുന്ന നഷ്ടം ഒഴിവാക്കാനാണ് വിൽപന നികുതി കൂട്ടുന്നത്. പുതു വർഷത്തിൽ പുതിയ വിലക്ക് വിൽക്കാനായിരുന്നു നേരത്തേ തീരുമാനിച്ചത്. എന്നാൽ, ഉത്തരവിൽ പുതിയ നിരക്ക് ഉടൻ നിലവിൽ വരുമെന്ന് രേഖപ്പെടുത്തിയതിനാൽ ഇന്നു മുതൽ പ്രാബല്യത്തിൽ വരും.വിൽപന നികുതി വർധിപ്പിക്കുമ്പോള്‍ ഒമ്പത് ബ്രാൻഡുകൾക്ക് വില വർധിക്കുമെന്നായിരുന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചിരുന്നത്. മദ്യനികുതി വർധിപ്പിക്കാനുള്ള പൊതുവിൽപന നികുതി ഭേദഗതി ബില്ലിന്റെ ചർച്ചയിലായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്. എന്നാൽ മദ്യക്കമ്പനികള്‍ക്ക് വേണ്ടിയാണ് വില വർധിപ്പിക്കുന്നെന്നതെന്ന് ആരോപിച്ച് പ്രതിപക്ഷം ബില്ല് എതിർത്തിരുന്നു.

Previous ArticleNext Article