കാസർകോഡ്:രാജപുരം പുഞ്ചക്കര എലിക്കോട്ടുകയയില്‍ പുലിയിറങ്ങി.ഇക്കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് പുഞ്ചക്കര എലിക്കോട്ടുകയ കോളനിക്കു സമീപം പുലിയെ കണ്ടതായി നാട്ടുകാര്‍ പരാതിപ്പെട്ടത്. വിവരമറിഞ്ഞ് രാജപുരം എസ് ഐ എം ഷീജു, വനംവകുപ്പ് പനത്തടി സെക്ഷന്‍ ഓഫീസര്‍ കെ പ്രഭാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധനയും നടത്തിയിരുന്നു. എന്നാല്‍ പുലിയെ കണ്ടെത്താനായില്ല.എന്നാൽ വ്യാഴാഴ്ച കാഞ്ഞങ്ങാട് റേഞ്ച് ഓഫീസര്‍ സുധീരന്‍ നേരോത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയ്‌ക്കൊടുവിൽ പ്രദേശത്ത് പുലിയുടെ സാന്നിധ്യം സ്ഥിതീകരിക്കുകയായിരുന്നു. പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പാടുകളും കണ്ടെത്തിയിട്ടുണ്ട്.ഇതോടെ നാട്ടുകാർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. സമീപ സ്ഥലമായ ഓണിയില്‍ നേരത്തെ പുള്ളിപ്പുലി കെണിയില്‍ വീണ് ചത്തിരുന്നു.